ഫാമിനുള്ളിലുള്ള പശുക്കളുടേയും, പന്നികളുടേയും വിസർജ്യം സമീപത്തെ ചാലിലൂടെ ഒഴുക്കി വിടാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിലായത്
കൊല്ലം താഹമുക്കിൽ ദേവ് സ്‌നാക്‌സ് ഫാം പ്രവർത്തിക്കുന്നതിനാൽ പ്രദേശവാസികൾ പ്രതിസന്ധിയിൽ. ഫാമിലെ വിസർജ്യവസ്തുക്കൾ ചാലിലൂടെ ഒഴുക്കിവിടുന്നതിനാൽ നൂറിലേറെ കുടുംബങ്ങൾക്കാണ് കുടിവെള്ളം മുട്ടിയത്. ജനവാസ മേഖലയ്ക്ക് സമീപമത്തുള്ള ഒരേക്കർ സ്ഥലത്താണ് ദേവ് സ്നാക്ക്സിൻ്റെ ഫാം സ്ഥിതി ചെയ്യുന്നത്. ഫാമിനുള്ളിലുള്ള പശുക്കളുടേയും, പന്നികളുടേയും വിസർജ്യം സമീപത്തെ ചാലിലൂടെ ഒഴുക്കി വിടാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിലായത്.
കിണറുകളിലെ വെള്ളത്തിന് രൂക്ഷ ഗന്ധമാണെന്നും, ഒപ്പം വിവിധ തരം പ്രാണികൾ, ചില സമയം ചാണകത്തിൻ്റെ ഗന്ധം പോലും കിണറ്റിലെത്തുമെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. പലയിടത്തായി പരാതികളേറെ നൽകിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ALSO READ: ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചു; അതിർത്തിയിൽ ജാഗ്രത തുടരുന്നു
2024 എപ്രിൽ വരെയാണ് ഫാമിൻ്റെ ലൈസൻസ് കാലാവധി. എന്നാൽ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. എന്നാൽ ഇതുവരെ ലൈസൻസ് പുതുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ത്രിക്കോവിൽ വട്ടം പഞ്ചായത്ത് നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാണ്.
മലിന ജല പ്ലാൻ്റ് ഫാമിൽ പ്രവർത്തിക്കുന്നില്ലെന്നത്, ഫാമിൻ്റെ പ്രവർത്തനം നിയമവിധേയമല്ലെന്നാണ് വ്യക്തമാകുന്നത്. പ്ലാൻ്റിന് സമീപത്തുള്ള വീടുകളിലെ കിണർവെള്ളം പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഗുണനിലവാര പരിശോധന നടത്തുന്ന കേരള ജല വിഭവ വകുപ്പിൻ്റെ ലാബിൽ നടത്തിയ പരിശോധന ഫലത്തിൽ ഇരുമ്പിൻ്റെ അംശവും പതിൻ മടങ്ങ് വർദ്ധിച്ചതായും, ഇ കോളി ബാക്ടീരിയ, ശുദ്ധീകര ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ടെർബിടിറ്റി അളവ് അമിതമാണെന്നും കണ്ടെത്തി. തൃക്കോവിൽവട്ടം പഞ്ചായത്തിന് പരാതി നൽകിയിട്ടും, കുടിവെള്ളത്തിലേക്ക് മാലിന്യം തള്ളിക്കൊണ്ട് പ്ലാൻ്റിൻ്റെ പ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ വീട്ടമ്മമാർ ഫാമിന് മുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ്.