നേരത്തെ ടോസ് നേടിയ ഡൽഹി ആദ്യം ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്ലേ ഓഫ് ഉറപ്പിക്കാനായില്ലെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 207 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു.
സമീർ റിസ്‌വി (25 പന്തിൽ 58), കരുൺ നായർ (27 പന്തിൽ 44), കെഎൽ രാഹുൽ (21 പന്തിൽ 35) മികച്ച പ്രകടനം നടത്തി. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ടു വിക്കറ്റെടുത്തു.
ഐപിഎല്ലിൽ അഞ്ചാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെതിരെ 207 റൺസിൻ്റെ വിജയലക്ഷ്യമാണ് നേരത്തെ പഞ്ചാബ് കിങ്സ് ഉയർത്തിയത്. ശ്രേയസ് അയ്യർ (53), മാർക്കസ് സ്റ്റോയ്നിസ് (42), ജോഷ് ഇംഗ്ലിസ് (32), പ്രഭ്‌സിമ്രാൻ സിങ് (28) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിൻ്റെ കരുത്തിലാണ് പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തത്.
ഡൽഹിക്കായി മുസ്തഫിസുർ റഹ്മാൻ, വിപ്രജ് നിഗം, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ ഡൽഹി ആദ്യം ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു.