ഏഴ് വർഷത്തിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കരുൺ ഡൽഹിക്കായി വെടിക്കെട്ട് പ്രകടനം നടത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം പുറത്തെടുത്ത് മലയാളി താരം കരുൺ നായർ. ഏഴ് വർഷത്തിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കരുൺ ഡൽഹിക്കായി വെടിക്കെട്ട് പ്രകടനം നടത്തിയത്.
പ്രവീൺ ദുബെ എറിഞ്ഞ ഓവറിൽ തുടരെ നാല് ബൌണ്ടറികൾ സഹിതം 17 റൺസാണ് കരുൺ നായർ വാരിയത്. മത്സരത്തിൽ ഓപ്പണറായി വന്ന കെ.എൽ. രാഹുൽ പുറത്തായതിന് പിന്നാലെയാണ് കരുൺ വൺഡൌണായി ക്രീസിലെത്തിയത്.
നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് താരം തുടങ്ങിയത്. പിന്നാലെയാണ് തുടരെ നാല് ഫോറുകളും പറത്തിയത്.
ALSO READ: "ഗ്രാസി, അൻ്റോണിയോ കോണ്ടെ"; മറഡോണയുടെ പിൻഗാമികൾക്ക് വീണ്ടും കിരീടം സമ്മാനിച്ചതിന്!