fbwpx
ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 May, 2025 05:43 PM

മൃഗങ്ങളുടെ ആക്രമണത്തിന്റെ സൂചനകളും ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുല്‍മാര്‍ഗ് പൊലീസ് പറഞ്ഞതായി നാട്ടുകല്‍ പൊലീസ് അറിയിച്ചു.

KERALA


കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മംകോട് അബ്ദുല്‍ സമദ് -ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനിബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുല്‍മാര്‍ഗിലെ വനമേഖലയില്‍ നിന്നാണ് ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 13 നാണ് യുവാവ് വീട്ടില്‍ നിന്ന് പോയത്.


ALSO READ: തീവ്രവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ, നയതന്ത്രപരമായ ഇടപെടലുകൾ കൂടി കേന്ദ്രം സ്വീകരിക്കണം: മുഖ്യമന്ത്രി


ഗുല്‍മാര്‍ഗ് പൊലീസാണ് കുടുംബത്തെ വിവരമറിയിച്ചത്. മൃഗങ്ങളുടെ ആക്രമണത്തിന്റെ സൂചനകളും ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുല്‍മാര്‍ഗ് പൊലീസ് പറഞ്ഞതായി നാട്ടുകല്‍ പൊലീസ് അറിയിച്ചു. 

NATIONAL
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് സൈന്യം, പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു
Also Read
user
Share This

Popular

KERALA
NATIONAL
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: നടന്നത് ചെറിയ അപകടമെന്ന മേയറുടെ വാദം പൊളിയുന്നു; ദൃശ്യം പുറത്ത്