മോളിവുഡ് എന്നൊരു വാട്സാപ്പ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചയായി ക്രിയേറ്റ് ചെയ്തിരിക്കുന്ന ഈ പോസ്റ്ററില്‍ പറയുന്നത് ഇനി വാട്സാപ്പ് വഴി സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ടിക്സ്പീക്ക് അത് യാഥാര്‍ഥ്യം ആക്കി എന്നാണ്
ഇന്നലെ മുതല്‍ മൂവി ഗ്രൂപ്പുകളിലും മൂവി ഫോളോവേഴ്സിന്‍റെ ഇടയിലും ചര്‍ച്ചയാവുകയാണ് വാട്‌സാപ്പ് വഴി സിനിമ ടിക്കറ്റെടുക്കാം എന്നൊരു പോസ്റ്റര്‍. വളരെ ക്രിയേറ്റീവായി മോളിവുഡ് എന്നൊരു വാട്സാപ്പ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചയായി ക്രിയേറ്റ് ചെയ്തിരിക്കുന്ന ഈ പോസ്റ്ററില്‍ പറയുന്നത് ഇനി വാട്സാപ്പ് വഴി സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ടിക്സ്പീക്ക് അത് യാഥാര്‍ഥ്യം ആക്കി എന്നാണ്. മലയാളം അഭിമാനപൂര്‍വ്വം ലോകസിനിമക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടും ഉണ്ട്. എന്നാല്‍ എന്താണെന്നോ ഏതാണെന്നോ മറ്റൊരു വിവരവും പോസ്റ്ററില്‍ അടങ്ങിയിട്ടുമില്ല.
ALSO READ: 'മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം'; നരിവേട്ട എന്ന സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ
എന്താണെങ്കിലും ഈ പോസ്റ്ററിന്‍റെ ചുവടുപിടിച്ച് ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. പലരും വാട്‌സാപ്പ് വഴി എങ്ങനെ ടിക്കറ്റ് എടുക്കുമെന്ന സംശയം പ്രകടിപ്പിക്കുമ്പോള്‍, കണ്‍വീനിയന്‍സ് ഫീ ഇന്‍റര്‍നെറ്റ് ഹാന്‍ഡ്ലിംങ്ങ് ഫീ പോലെ അധിക ചാര്‍ജുകളൊന്നുമില്ലാതെ ടിക്കറ്റ് കിട്ടിയാല്‍ അടിപൊളി ആകും എന്നാണ് ഒരാളുടെ അഭിപ്രായം. അടുത്തുള്ള തീയേറ്ററില്‍ ഈ സൗകര്യം വന്നിരുന്നെങ്കില്‍ എന്ന് മറ്റൊരാള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ചര്‍ച്ചകളും തോന്നലുകളും ഇങ്ങനെ പുരോഗമിക്കുയാണ്. ഏതായാലും വരും ദിവസങ്ങളില്‍ അറിയാം വാട്‌സാപ്പ് വഴി മലയാളികള്‍ സിനിമയ്ക്ക് ടിക്കറ്റെടുക്കുമോ എന്ന്.