fbwpx
മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 08 May, 2025 05:54 PM

കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്

KERALA


മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടൻ വിനായകനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലെടുത്ത വിനായകനെ വിട്ടയച്ചു. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെതിരെ കേസെടുത്തത്. നടനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.


സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് കൊല്ലം അഞ്ചാലുംമൂടുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വിനായകനെത്തിയത്. കഴിഞ്ഞ കുറച്ചുദിവസമായി വിനായകൻ, ജയസൂര്യ തുടങ്ങിയവരുൾപ്പടെ ഇവിടെയാണ് താമസിച്ചിരുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞ് മറ്റു അഭിനേതാക്കൾ ഹോട്ടൽ റൂം ഒഴിഞ്ഞു കൊടുത്തിട്ടും വിനായകൻ ഒഴിയാൻ തയ്യാറായില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടാവുകയായിരുന്നു.


ALSO READ: "സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് ശരിയല്ല"; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയിൽ വേടൻ


സംഭവസമയത്ത് വിനായകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിപ്പോൾ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയോടും ബഹളമുണ്ടാക്കി. ശേഷമാണ് വിനായകനെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വിനായകൻ ലഹരി ഉപയോ​ഗിച്ചുണ്ടെന്ന് തന്നെയാണ് പൊലീസും വ്യക്തമാക്കുന്നത്.

NATIONAL
പാക് സിനിമകൾ, വെബ് സീരീസുകൾ തുടങ്ങിയവ പ്രദർശിപ്പിക്കരുത്; OTT പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രത്തിൻ്റെ നിർദേശം
Also Read
user
Share This

Popular

WORLD
KERALA
WORLD
VIDEO | "ഇന്ത്യയിൽ നിന്ന് രക്ഷിക്കൂ"; പാർലമെൻ്റിൽ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി