fbwpx
അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു; കാസർഗോഡ് എട്ട് വയസുകാരന് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Posted : 01 May, 2025 08:24 AM

കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കത്തിക്ക് മുകളിൽ വീഴുകയായിരുന്നു.

KERALA

കാസർകോട് വിദ്യാനഗറിൽ അമ്മ ചക്ക മുറിക്കുന്നതിനിടെ ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിയിൽ വീണ് മരിച്ചു. കാസർഗോഡ് നെക്രാജെ പിലാങ്കട്ട ബെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി കാല്‍ തെന്നി കത്തിക്കു മുകളിലേക്ക് വീഴുകയായിരുന്നു.


ഇന്നലെ വൈകീട്ടാണ് അതിദാരുണ സംഭവം നടക്കുന്നത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചായിരുന്നു സുലേഖ ചക്ക മുറിച്ചത്. എന്നാൽ കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കത്തിക്ക് മുകളിൽ വീഴുകയായിരുന്നു.


ALSO READ: കനറ ബാങ്കുമായി കരാർ പുതുക്കാതെ സപ്ലൈകോ; നെല്ല് വില കിട്ടാതെ കർഷകർ ദുരിതത്തിൽ


അപകടത്തിന് പിന്നാലെ ഷഹബാസിന് ആഴത്തിൽ മുറിവേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് ഭാഷ്യം. സുലേഖയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഹുസൈൻ ഷഹബാസ്.





KERALA
പെൻഷൻ പണം ചെലവാക്കിയതിൽ വിരോധം; കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് വയോധികൻ
Also Read
user
Share This

Popular

NATIONAL
IPL 2025
''സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കരുത്''; പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി