89 മില്ലി ഗ്രാം എൽഎസ്‌ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതി അവിനാശ് ശശിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്
കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. കല്ലുംതാഴം സ്വദേശി അവിനാശ് ശശി(27)യാണ് എക്സൈസ് എൻഫോഴ്മെൻ്റിൻ്റെ പിടിയിലായത്. ഉപയോഗം കഴിഞ്ഞ ഹൈബ്രിഡ് കഞ്ചാവ് ഇയാൾ പേരെഴുതി കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. ഇതും എക്സൈസ് യുവാവിൻ്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഉപയോഗിച്ച കഞ്ചാവുകളുടെ ആൽബം ഉണ്ടാക്കാൻ വേണ്ടിയാണ് കവറിലാക്കി സൂക്ഷിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി.
89 മില്ലി ഗ്രാം എൽഎസ്‌ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്. ഏഴിനം ഹൈബ്രിഡ് കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഉപയോഗ ശേഷം ഇയാൾ കഞ്ചാവ് കവറുകളിലാക്കി പേരെഴുത്തി സൂക്ഷിച്ചിരുന്നു. ഉപയോഗിച്ച കഞ്ചാവുകളുടെ കളക്ഷൻ ഉണ്ടാക്കാനായാണ് അവിനാശ്, ഇത്തരത്തിൽ പേരെഴുതി കവറിലാക്കി സൂക്ഷിച്ചതെന്ന് എക്സൈസ് പറയുന്നു. നിരവധി എംഡിഎംഎ കേസുകളിലെയും പ്രതിയാണ് അവിനാശ്.