സംഭവത്തിൽ കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പൊലീസ് പിടികൂടി
കോഴിക്കോട് കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തിയ നാല് കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിൽ നിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പൊലീസ് പിടികൂടി.
ALSO READ: സംഘര്‍ഷങ്ങള്‍ക്കിടെ മിസൈൽ പരീക്ഷണവുമായി പാകിസ്ഥാന്‍; വിജയകരമെന്ന് അവകാശവാദം
ഇവർ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്. മയക്കുമരുന്ന് പരിശോധനക്കിടെ സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചപ്പോഴാണ് പണം പിടികൂടിയത്.