ഇടുക്കി അടിമാലി സ്വദേശി അമൽ കെ. ജോമോന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്
കോട്ടയം ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ (21) മൃതദേഹം ആണ് ലഭിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
രണ്ടാമത്തെ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ. ജോമോന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. ഇന്നലെയാണ് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ ഇരുവരെയും കാണാതായത്. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർഥികളാണ് ഇവർ.
വൈകുന്നേരം നാലു മണിയോടെയാണ് വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. വിലങ്ങുപാറ പാലത്തിന്റെ കുളിക്കടവിനടിയിലാണ് ഇരുവരും ഇറങ്ങിയത്. തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാലാ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.