അഭിഷേക് ചോളചഗുഡ്ഡ പത്താം ക്ലാസ് പരീക്ഷയിൽ 600 ൽ 200 മാർക്കാണ് നേടിയത്
പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ മകൻ്റെ തോൽവി ആഘോഷമാക്കി മാതാപിതാക്കൾ. കർണാടകയിലെ ബാഗൽകോട്ടിലുള്ള ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിയായ അഭിഷേക് ചോളചഗുഡ്ഡയുടെ മാതാപിതാക്കളാണ് മകൻ്റെ പരാജയം ആഘോഷമാക്കിയത്.
അഭിഷേക് ചോളചഗുഡ്ഡ പത്താം ക്ലാസ് പരീക്ഷയിൽ 600 ൽ 200മാർക്കാണ് (ഏകദേശം 32%) നേടിയത്. ആറ് വിഷയങ്ങളിലും പരാജയപ്പെട്ടു. സുഹൃത്തുക്കൾ ചേർന്ന് അവനെ പരിഹസിച്ചപ്പോൾ, മാതാപിതാക്കൾ മകൻ്റെ കൂടെ നിൽക്കുകയും, കേക്ക് മുറിച്ച് ആഘോഷം നടത്തുകയും ചെയ്തു.
ALSO READ: "കത്തോലിക്കരെ പരിഹസിച്ചു"; പോപ്പായി സ്വയം അവതരിച്ച ട്രംപിന് വിമർശനം
"പരീക്ഷയിൽ നീ തോറ്റിരിക്കാം, പക്ഷേ ജീവിതത്തിൽ തോറ്റിട്ടില്ല. നിനക്ക് എപ്പോഴും വീണ്ടും ശ്രമിച്ച് അടുത്ത തവണ വിജയിക്കാൻ കഴിയും," മാതാപിതാക്കൾ അവനോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. "ഞാൻ പരാജയപ്പെട്ടെങ്കിലും എൻ്റെ കുടുംബം എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ വീണ്ടും പരീക്ഷ എഴുതും, വിജയിക്കും, പരീക്ഷയിൽ മാത്രമല്ല, ജീവിതത്തിൽ വിജയിക്കും. മാതാപിതാക്കളുടെ പിന്തുണ തന്നെ ആഴത്തിൽ സ്പർശിച്ചു", വെന്ന് അഭിഷേക് ചോളചഗുഡ്ഡ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.