അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും,ആളികത്താൻ ഇടവരുത്തരുതെന്ന് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റു കൊടുക്കുന്നവർക്കും കട്ടപ്പമാർക്കും തൽക്കാലം വിജയിക്കാം, പക്ഷെ ബാഹുബലി ജയിക്കുമെന്ന മുന്നറിയിപ്പുമായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുൽദാസ്. കട്ടപ്പമാർ പിന്നിൽ നിന്നും കുത്തുമ്പോഴും ബാഹുബലി ജനിച്ച് കൊണ്ടേയിരിക്കുമെന്നും ഗോകുൽദാസ് പറഞ്ഞു. സാമ്പത്തിക ക്രമക്കേടിൽ സിപിഐഎമ്മിൻ്റെ അന്വേഷണം നേരിടുന്നയാളാണ് പി.എ. ഗോകുൽദാസ്.
പിന്തിരിപ്പൻമാരുടെ കൈയും തലയും വെട്ടിയെടുത്ത് വരുന്ന ബാഹുബലിയുടെ ചിത്രം ഉണ്ടാകും. അങ്ങനെ വീണു പോകില്ലെന്ന് ഇരുട്ടിൽ പോസ്റ്റർ ഒട്ടിക്കുന്നവരും മാധ്യമങ്ങളും മനസിലാക്കണമെന്നും ഗോകുൽദാസ് പറഞ്ഞു. അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപ്പടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും, ആളിക്കത്താൻ ഇടവരുത്തരുതെന്ന് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.കെ. നായനാരെ പോലെ നാടിനായി ജീവിച്ചവരെ വ്യക്തിഹത്യ നടത്തും. എന്നാൽ കമ്മ്യൂണിസ്റ്റുകൾ അതിനെ അതിജീവിക്കും. നിങ്ങളുടെ ഭീഷണികൾക്ക് മുമ്പിൽ മുട്ടുമടക്കില്ല. തലകുനിക്കുമെന്ന് ഒരു പിന്തിരിപ്പൻമാരും വിചാരിക്കേണ്ട. എതിരെ നീന്തി ശിലമുള്ളവരാണ്. ചൊറിയാൻ വരരുത്, വന്നാൽ അത് താങ്ങില്ലെന്നും ഗോകുൽദാസ് കൂട്ടിച്ചേർത്തു.