fbwpx
എയർബേസുകളും വ്യോമപ്രതിരോധ റഡാറുകളും ആയുധ ശേഖരങ്ങളുമടക്കം തകർത്തു; ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് നഷ്ടമായ സൈനിക സംവിധാനങ്ങൾ
logo

ന്യൂസ് ഡെസ്ക്

Posted : 12 May, 2025 01:37 PM

നൂർ ഖാൻ, റഫീഖി, മുരിദ്, ഷുക്കൂർ, പസ്രൂർ, ചുനിയാൻ, സർഗോധ, ഭോലാരി, യാക്കോബാബാദ്- സിയാൽകോട്ട്, സ്‌കരു എന്നിങ്ങനെ പാകിസ്താന്‍റെ 11 പ്രതിരോധ കോട്ടകളാണ് 3 മണിക്കൂറിനിടെ ഇന്ത്യ തകർത്തത്.

WORLD

ജനവാസമേഖലകളെയും സെെനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള പാക് ഡ്രോൺ ആക്രമണങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്ഥാനുണ്ടായത് വന്‍ സൈനിക നഷ്ടം എയർബേസുകളും വ്യോമപ്രതിരോധ റഡാറുകളും ആയുധ ശേഖരങ്ങളുമടക്കം 11 പാക് സെെനിക സംവിധാനങ്ങളാണ് ഇന്ത്യ തകർത്തത്. ഉപഗ്രഹചിത്രങ്ങളടക്കം തെളിവുകള്‍ നിരത്തിയാണ് എയർ മാർഷൽ എ കെ ഭാരതി ഈ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചത്.

അതിർത്തി കടന്നു പാകിസ്ഥാൻ്റെ ആക്രമണത്തിന് ഇന്ത്യൻ സൈന്യത്തിൻ്റെ മറുപടി പാകിസ്ഥാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അതിർത്തി കടന്ന ഇന്ത്യൻ വ്യോമ സേന പാകിസ്ഥാൻ്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. നൂർ ഖാൻ, റഫീഖി, മുരിദ്, ഷുക്കൂർ, പസ്രൂർ, ചുനിയാൻ, സർഗോധ, ഭോലാരി, യാക്കോബാബാദ്- സിയാൽകോട്ട്, സ്‌കരു എന്നിങ്ങനെ പാകിസ്താന്‍റെ 11 പ്രതിരോധ കോട്ടകളാണ് 3 മണിക്കൂറിനിടെ ഇന്ത്യ തകർത്തത്.

അവകാശവാദങ്ങളല്ല- ഞായറാഴ്ച വിളിച്ചുചേർത്ത സംയുക്ത സമ്മേളനത്തില്‍ ഉപഗ്രഹചിത്രങ്ങളടക്കം തെളിവുകള്‍ നിരത്തിയാണ് എയർ മാർഷൽ എ കെ ഭാരതി ഈ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചത്.

ഇസ്ലാമാബാദിന് സമീപത്തെ ചക്‌ലാല വ്യോമതാവളം (നൂർ ഖാന്‍)

സർഗോധ വ്യോമതാവളം

റഹീം യാർ ഖാൻ വ്യോമതാവളം

ഷുക്കൂർ വ്യോമതാവളം

ഭോലാരി വ്യോമതാവളം

ജാക്കോബാബാദ് വ്യോമതാവളം

പസ്റൂർ വ്യോമപ്രതിരോധ റഡാർ

ചുനിയാൻ വ്യോമപ്രതിരോധ റഡാർ

ആരിഫ്‌വാല വ്യോമപ്രതിരോധ റഡാർ

പാകിസ്താന്‍റെ നിർണ്ണായക സെെനിക കേന്ദ്രങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളും ആയുധശേഖരങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. വ്യോമതാവളങ്ങളുടെ എയർക്രാഫ്റ്റ് ഷെൽറ്ററുകള്‍, റൺവേ, വിമാന ഹാംഗറുകൾ, എയർ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം എന്നിങ്ങനെ പാകിസ്താനുണ്ടായത് വന്‍ സൈനിക നഷ്ടം.


Also Read;അതിര്‍ത്തി ശാന്തം: ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച 32 വിമാനത്താവളങ്ങൾ തുറന്നു


ലാഹോറില്‍ നല്‍കിയ മുന്നറിയിപ്പ് വകവെയ്ക്കാത്ത പാകിസ്താന്, പസ്റൂർ, ചുനിയാൻ, ആരിഫ്‌വാല റഡാറുകള്‍ കൂടി ലക്ഷ്യം വെച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. റഡാർ ഇൻസ്റ്റലേഷനുകളും കമാൻഡ് ആൻഡ് കൺട്രോൾ റൂമുകളുമടക്കം തിരിച്ചടിയില്‍ തകർന്നതായാണ് കാവാ സ്പേസിന്‍റേതടക്കം ഉപഗ്രഹ താരതമ്യങ്ങള്‍ കാണിക്കുന്നത്. സിയാല്‍കോട്ടിലേതടക്കം പ്രത്യാക്രമണങ്ങളില്‍ പാകിസ്താന്‍റെ ആയുധ ഡിപ്പോകളും ഇന്ത്യ ലക്ഷ്യംവെച്ചു.

മുരിദ്കെയിലും ഭഹവല്‍പൂരിലെയും ഭീകരകേന്ദ്രങ്ങളുടെ ഓപ്പറേഷന്‍ സിന്ദൂരിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹദൃശ്യങ്ങളും മെയ് 7ന് ആരംഭിച്ച ഇന്ത്യയുടെ ദൗത്യത്തിന്‍റെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്.


മുരിദ്കെയിലെ ലഷ്കർ ശക്തികേന്ദ്രമായ മർകസ് ത്വയ്ബയുടെയും ബഹവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനമായ മർകസ് സുബ്ഹാൻ അല്ലായുടെയും പുതിയ ചിത്രങ്ങള്‍ ഇന്ത്യ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചെന്ന പാകിസ്താന്‍റെ ആരോപണത്തെ കൂടിയാണ് ഖണ്ഡിക്കുന്നത്.




NATIONAL
"ശത്രുവിനെ ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുക"; പാകിസ്ഥാനി മിറാഷിനെ തകർത്തെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
Also Read
user
Share This

Popular

WORLD
NATIONAL
WORLD
"ഭീകരര്‍ ഇപ്പോഴും സജീവമാണോ?" ബിബിസി അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി പാക് പ്രതിരോധ മന്ത്രി; യുഎസിനും വിമര്‍ശനം