കൂടെയുണ്ടായിരുന്നു സഹപ്രവർത്തകയെ തള്ളിയിടുകയും ചെയ്തെന്ന് അരുൺ രാജ് പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ മർദിച്ച് ഐഎൻടിയുസി പ്രവർത്തകർ. ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺ രാജിനാണ് മർദനമേറ്റത്. വാഹനം കടന്നു പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു മർദനം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹനം കടന്നു പോകുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ജംഗ്ഷന് സമീപം ഓട്ടോക്കാരനുമായി തർക്കമുണ്ടായി. അപ്പോഴാണ് ഐഎൻടിയുസി പ്രവർത്തകർ അവിടെ എത്തിയതെന്ന് അരുൺരാജ് പറഞ്ഞു. അവർ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. വണ്ടിയിലിരിക്കെയും മർദിച്ചു. മുഖത്തും തലയുടെ പുറകെയുമാണ് മർദിച്ചത്. കൂടെയുണ്ടായിരുന്നു സഹപ്രവർത്തകയെ തള്ളിയിടുകയും ചെയ്തെന്ന് അരുൺ രാജ് പറഞ്ഞു.