ഉദ്യോഗാര്‍ഥികളില്‍ നിന്ന് മൂന്നു മുതല്‍ എട്ട് ലക്ഷം രൂപ വരെ തട്ടിയെന്നാണ് വിവരം. കൊച്ചിയില്‍ തന്നെ നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. കൊച്ചിയിലെ ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി സിഇഓ കാര്‍ത്തിക പ്രദീപ് ആണ് പിടിയിലായത്. യുക്രെയ്‌നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കോഴിക്കോട് നിന്നാണ് യുവതി അറസ്റ്റിലായത്.
നൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്. യുക്രെയ്ന്‍, ഓസ്‌ട്രേലിയ, ജര്‍മനി, യുകെ തുടങ്ങിയ പല രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ഫ്‌ളക്‌സ് ബോര്‍ഡുകളിലും നല്‍കിയിരുന്നു.
ALSO READ: പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ
ഉദ്യോഗാര്‍ഥികളില്‍ നിന്ന് മൂന്നു മുതല്‍ എട്ട് ലക്ഷം രൂപ വരെ തട്ടിയെന്നാണ് വിവരം. കൊച്ചിയില്‍ തന്നെ നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.