ഹിമസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്
പാലക്കാട് മലമ്പുഴയിൽ ട്രെയിനുകളിടിച്ച് ഒൻപത് പശുക്കൾ ചത്തു. മലമ്പുഴയ്ക്ക് സമീപം കാഞ്ഞിരക്കടവിലാണ് മൂന്ന് ട്രെയിനുകൾ യിനുകൾ ഇടിച്ച് പശുക്കൾ ചത്തത്. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഹിമസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്.
ALSO READ: കൊല്ലത്ത് വാക്സിന്‍ എടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ; കുട്ടിയുടെ നില ഗുരുതരം
സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. മുൻപ് പാലക്കാട് മീങ്കരയിൽ പതിനൊന്ന് പശുക്കൾ ട്രെയിനിടിച്ച് ചത്തിരുന്നു. പശുക്കളെ തുറസ്സായ സ്ഥലത്ത് അഴിച്ച് വിട്ട് മേയാൻ വിടുന്നതാണ് അപകടകാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.