ബോളിവുഡ് ചിത്രം 'സനം തേരി കസം' രണ്ടാം ഭാഗത്തില്‍ നിന്നും പാകിസ്ഥാന്‍ നടി മവ്‌റ ഹോകെയ്‌നെ നീക്കി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തുടരുന്നതിനിടയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സിനിമയുടെ സംവിധായകരായ രാധിക റാവു, വിനയ് സപ്രു എന്നിവരാണ് നായികയെ മാറ്റിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യയില്‍ ജോലി ചെയ്തിട്ടുള്ള പാക് താരങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം പാലിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മവ്‌റ ഹോകെയ്‌നെ സിനിമയില്‍ നിന്ന് നീക്കിയതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
Also Read: "ഞാന്‍ എന്നെ ഹോട്ടായി കരുതിയിട്ടില്ല"; ഊ ആണ്ടവാ വെല്ലുവിളിയായിരുന്നുവെന്ന് സമാന്ത
ഏതെങ്കിലും രാഷ്ട്രത്തിനോ, സംസ്ഥാനത്തിനോ, ജനതയ്ക്കോ എതിരെയുള്ള ഏത് തരത്തിലുള്ള ഭീകരതയേയും നിസ്സംശയം അലപിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം അതിനോടുള്ള മൗനമാണ്. ഇന്ത്യയില്‍ ജോലി ചെയ്ത് രാജ്യത്തിന്റെ സ്‌നേഹവും ബഹുമാനവും അവസരങ്ങളും ലഭിച്ച ചില അഭിനേതാക്കള്‍ ഇന്ത്യയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിക്കാത്തത് നിരാശപ്പെടുത്തുന്നതാണ്. ചിലര്‍, ഭീകരതയ്ക്കെതിരെ പോരാടുന്നതിനുള്ള ഇന്ത്യയുടെ നിയമാനുസൃത നടപടികളെ വിമര്‍ശിക്കുക പോലും ചെയ്തു. എല്ലാത്തിനുമുപരി രാജ്യമാണ് വലുത് എന്നതിനാല്‍ തങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്നുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
Also Read: "എന്നും എപ്പോഴും കൂടെ നിന്നവര്‍ക്ക്"; 200 കോടി തിളക്കത്തില്‍ തുടരും
ഹര്‍ഷ് വര്‍ധന്‍ റാണെ നായകനായ സിനിമയില്‍ പാക് നടി മവ്‌റ ഹോകെയ്ന്‍ ആയിരുന്നു നായികയായി എത്തിയത്. ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാതിരുന്ന സിനിമ അടുത്തിടെ റീറിലീസ് ചെയ്തപ്പോള്‍ സാമ്പത്തിക വിജയം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ രണ്ടാം ഭാഗത്തിലും തുടരുകയാണെങ്കില്‍ രണ്ടാം ഭാഗത്തില്‍ നിന്നും താന്‍ പിന്മാറുമെന്ന് ഹര്‍ഷ് വര്‍ധന്‍ റാണെയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.