fbwpx
കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് ബന്ധു; കവർച്ച നടത്തിയത് സ്വർണത്തോടുള്ള ഭ്രമം കൊണ്ടെന്ന് മൊഴി
logo

ന്യൂസ് ഡെസ്ക്

Posted : 09 May, 2025 04:38 PM

മോഷണം നടത്തിയതിന് പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു

KERALA


കണ്ണൂർ കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതിയായ വരന്റെ ബന്ധു പിടിയിൽ. വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. മോഷണം നടത്തിയതിന് പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി സ്വർണം വീട്ടുവരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു. സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് കവർച്ച നടത്തിയതെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ദിവസം തന്നെയാണ് കൊല്ലം സ്വദേശിനിയായ ആർച്ച എസ്. സുധിയുടെ ഭർതൃവീട്ടിലെ അലമാരയിൽ സൂക്ഷിച്ച 30 പവൻ സ്വർണം മോഷണം പോയത്.


ALSO READ: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5, കൂടുതൽ കണ്ണൂരില്‍


തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ആർച്ച മെയ് ഒന്നിനാണ് കരിവെള്ളൂർ സ്വദേശിയെ വിവാഹം ചെയ്തത്. കൊട്ടണച്ചേരി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് വധുവും സംഘവും വരൻ്റെ വീട്ടിലേക്ക് എത്തിയിരുന്നു. അവിടെ എത്തിയ ഉടൻ തന്നെ ആഭരണങ്ങൾ വീടിൻ്റെ മുകൾ നിലയിലുള്ള റൂമിലെ അലമാരയിൽ സൂക്ഷിച്ച് വെച്ചിരുന്നു. പിന്നീട് രണ്ടാം തീയതി വൈകീട്ടോടു കൂടിയാണ് വീട്ടിലെത്തിയ ബന്ധുക്കളെ കാണിക്കാൻ ആഭരണം പുറത്തെടുക്കാൻ നോക്കിയപ്പോൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.


ALSO READ: ഐപിഎസ് തലപ്പത്ത് മാറ്റം; മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്ക്, എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ


ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു പെട്ടികളും കവറുകളുമെല്ലാം അതേപടി ഉണ്ടായിരുന്നു. എന്നാൽ, ആഭരണങ്ങൾ മാത്രം എടുത്തുകൊണ്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായത്.

NATIONAL
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു