fbwpx
മുംബൈയില്‍ ഓഫീസ് ആരംഭിക്കാനൊരുങ്ങി ഹൈബ്! ഇന്ത്യയിലും വരുമോ ആരാധകര്‍ കാത്തിരിക്കുന്ന BTS കണ്‍സേര്‍ട്ട്?
logo

ന്യൂസ് ഡെസ്ക്

Last Updated : 14 May, 2025 05:50 PM

കൊറിയയില്‍ നിന്ന് യുവാക്കളുടെ ഹൃദയത്തില്‍ ചേക്കേറിയ ഏഴ് പേരാണ് ബിടിഎസ് താരങ്ങള്‍. ആര്‍എം, ജെ-ഹോപ്പ്, സുഗ, ജിന്‍, ജിമിന്‍, വി, ജങ്കൂക്ക് എന്നീ ബിടിഎസ് താരങ്ങള്‍ ഇന്ത്യയില്‍ ഒരു കണ്‍സേര്‍ട്ട് നടത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍

K POP


ലോകം മുഴുവന്‍ ആരാധകരുള്ള കൊറിയന്‍ പോപ്പ് ബാന്‍ഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിനായി പോയ ബിടിഎസ് താരങ്ങള്‍ ഓരോരുത്തരായി സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ബിടിഎസ് ആര്‍മി എന്ന് വിളിക്കുന്ന ആരാധകര്‍.

കൊറിയന്‍ ഡ്രാമകള്‍ക്കും ഫാഷനും മേക്കപ്പ് പ്രൊഡക്ടുകള്‍ക്കും ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ഇവയ്‍ക്കെല്ലാം മുമ്പ് കൊറിയയില്‍ നിന്ന് യുവാക്കളുടെ ഹൃദയത്തില്‍ ചേക്കേറിയ ഏഴ് പേരാണ് ബിടിഎസ് താരങ്ങള്‍. ആര്‍എം, ജെ-ഹോപ്പ്, സുഗ, ജിന്‍, ജിമിന്‍, വി, ജങ്കൂക്ക് എന്നീ ബിടിഎസ് താരങ്ങള്‍ ഇന്ത്യയില്‍ ഒരു കണ്‍സേര്‍ട്ട് നടത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ ആരാധകരെ തേടിയാണ് ഇപ്പോള്‍ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. ബിടിഎസിന്റെ ഏജന്‍സിയായ ഹൈബ് മുംബൈയില്‍ ഓഫീസ് ആരംഭിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിടിഎസ് താരങ്ങളുടെ പുനഃസമാഗമത്തിന് മുന്നോടിയായി മുംബൈയില്‍ ഓഫീസ് തുറക്കാനാണ് ഹൈബ് പദ്ധതിയിടുന്നത്. ഇത് ആരാധകരില്‍ കെ-പോപ്പ് വേള്‍ഡ് ടൂറിനുളള പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു.


ALSO READ: ബോങ് ജൂണ്‍ ഹോ: ഒരു കൊറിയന്‍ സിനിമാഗാഥ


BTS നു പുറമെ, TXT, Seventeen, Le Sserafim തുടങ്ങി ആഗോള തലത്തില്‍ പ്രശസ്തമായ കെ-പോപ്പ് ഗ്രൂപ്പുകളുടെയും എജന്‍സിയായി പ്രവര്‍ത്തിക്കുന്നത് ഹൈബ് ആണ്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിടിഎസ് റീ എന്‍ട്രി ജൂണിലാണ്. ഹൈബ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 2026 ല്‍ ബിടിഎസ് നടത്താനിരിക്കുന്ന വേള്‍ഡ് ടൂറില്‍ ഇന്ത്യയും ഉള്‍പ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ദക്ഷിണ കൊറിയക്ക് പുറത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഹൈബിന് ഓഫീസുള്ളത്. ബാങ് സി ഹ്യുക്കാണ് ഹൈബിന്റെ കമ്പനി തലവന്‍. ആഗോള മ്യൂസിക്ക് കണ്‍സേര്‍ട്ടുകള്‍ നടക്കുന്ന ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയ ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കണ്‍സേര്‍ട്ട് നടന്നാല്‍ വലിയ മാര്‍ക്കറ്റിങ്ങ് സാധ്യതയാണ് കമ്പനിയെ കാത്തിരിക്കുന്നത്. എഡ് ഷിരണ്‍, കോള്‍ഡ് പ്ലേ, ഡൂവ ലിപ, ജസ്റ്റിന്‍ ബീബര്‍, ട്രാവിസ് സ്‌കോട്ട് എന്നിവര്‍ സംഘടിപ്പിച്ച കണ്‍സേര്‍ട്ടുകള്‍ ഇന്ത്യയില്‍ വമ്പന്‍ വിജയം ആയിരുന്നു.

2027 ആകുമ്പോഴേക്കും ലൈവ് ഇവന്റ് എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ നിന്നുളള വരുമാനത്തില്‍ ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുമെന്നാണ് 2025 മാര്‍ച്ചിലെ ഏറ്റവും പുതിയ EY-FICCI M&E റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം ഏകദേശം 167 ബില്യണ്‍ രൂപയോളം എത്താമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നു.

BTSന്റെ ലോക ടൂറിനായി കാത്തിരിക്കുന്നുവെന്ന് നിരവധി ആരാധകര്‍ അണ് എക്‌സില്‍ കുറിച്ചത്. 2013 ജൂണ്‍ 13ല്‍ NO MORE DREAM എന്ന ആല്‍ബത്തിലൂടെയാണ് BTS അദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. 12 കൊല്ലമായി കെ-പോപ്പിന്റെ ആവേശം ഉയര്‍ത്തുന്നതില്‍ ഇവര്‍ പ്രധാന പങ്ക് വഹിച്ചു. ബെലിഫ്റ്റ് ലാബ്, സോഴ്‌സ് മ്യൂസിക്, പ്ലെഡിസ് എന്റര്‍ടൈന്‍മെന്റ്, അഡോര്‍ തുടങ്ങിയ ഒന്നിലധികം അനുബന്ധ ഏജന്‍സികളും ഹൈബിന് സ്വന്തമായുണ്ട്. ന്യൂജീന്‍സ്, ഇല്ലിറ്റ്, ബോയ് നെക്‌സ്റ്റ് ഡോര്‍, തുടങ്ങിയ കെ പോപ്പ് ഗ്രൂപ്പുകളും ഈ കമ്പനിയുടേതാണ്. മുംബൈയിലെ ഓഫീസ് യാഥാര്‍ഥ്യമായാല്‍ ഈ ഗ്രൂപ്പുകള്‍ക്ക് കൂടിയായിരിക്കും രാജ്യത്തേക്ക് വാതില്‍ തുറക്കുന്നത്.


BTS, സ്‌ട്രേ കിഡ്സ്, ബ്ലാക്ക് പിങ്ക് തുടങ്ങിയ വലിയ ഗ്രൂപ്പൂകള്‍ക്ക് പാശ്ചാത്ത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. മുഖ്യധാര ഗായകര്‍ക്ക് പോലും നേടാന്‍ കഴിയാത്ത അത്രയും ഷോകള്‍ അവര്‍ ഇതിനകം ചെയ്തു തീര്‍ത്തിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആല്‍ബം വില്‍പ്പനയിലുള്ള കുറവും ഇന്ത്യയില്‍ കണ്‍സേര്‍ട്ടുകള്‍ സംഘടിപ്പിക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പക്ഷെ പതുക്കെ ഈ സാഹചര്യങ്ങളില്‍ മാറ്റം സംഭവിച്ചു. 2024- 2025 ല്‍ സുഹോ(EXO), ബോംബാം(GOT7), ചെന്‍(EXO), സിയമിന്‍(EXO), ജാക്സണ്‍ വങ് തുടങ്ങിയ നിരവധി കലാകാരന്‍മാരുടെ കണ്‍സേര്‍ട്ടുകള്‍ക്ക് ഇന്ത്യന്‍ പ്രേഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

KERALA
എ.കെ.ജി. സെന്ററിന് സമീപം ഉറങ്ങിക്കിടന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിക്ക് ജീവപര്യന്തം
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | ഐപിഎല്ലിൽ പുതിയ ഇളവ് പ്രഖ്യാപിച്ചു; കരുത്ത് കൂട്ടാൻ ടീമുകൾക്ക് വലിയ അവസരം