ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചത്. 'ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകര്‍ക്ക് വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടുന്നു', എന്നാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.
കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറില്‍ നന്ദ കിഷോര്‍ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേര്‍ന്നാണ് എത്തുന്നത്. ഒരു രാജാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വൃഷഭ ഒരു ഇതിഹാസ ചിത്രമാണ്.
അതേസമയം ഒക്ടോബര്‍ 16നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ശോഭ കപൂര്‍, എക്താ ആര്‍ കപൂര്‍, സി കെ പദ്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് എസ് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരെഖ് മെഹ്ത എന്നിവരാണ് വൃഷഭയുടെ നിര്‍മാതാക്കള്‍.