അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ച് ഇയാള്‍ തന്നെയാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചതും
രാത്രി ഭക്ഷണം ഉണ്ടാക്കത്തിന് മദ്യപിച്ചെത്തിയ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലാണ് സംഭവം. മെയ് 24 ന് രാത്രിയാണ് സംഭവം നടന്നത്. തിപഭായ് പവാര (65) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ ഔലേഷിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ശനിയാഴ്ച രാത്രി മകനു വേണ്ടി തിപഭായ് മകനു വേണ്ടി ഭക്ഷണം തയ്യാറാക്കി വെച്ച് ഉറങ്ങാന്‍ കിടന്നു. മണംപിടിച്ചെത്തിയ തെരുവുനായ ഭക്ഷണം കഴിച്ചു. ഉറങ്ങുകയായിരുന്ന തിപഭായ് ഇതറിഞ്ഞിരുന്നില്ല.
Also Read: വയനാട് തിരുനെല്ലിയിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊന്നു
രാത്രി വളരെ വൈകിയാണ് ഔലേഷ് വീട്ടിലെത്തിയത്. അടുക്കളയില്‍ കയറിപ്പോള്‍ ഭക്ഷണം നിലത്തു വീണതായി കണ്ട ഔലേഷ് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അമ്മ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാത്തതില്‍ ക്ഷുഭിതനായ ഔലേഷ് മരത്തടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഇതിനു ശേഷം കിടന്നുറങ്ങിയ ഔലേഷ് രാവിലെ എഴുന്നേറ്റപ്പോഴാണ് അമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കാണുന്നത്. അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ച് ഇയാള്‍ തന്നെയാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചതും. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തിപഭായ് തത്ക്ഷണം മരിച്ചിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.