കാക്കനാട് സ്വദേശി ജിനി ജോസഫ് ആണ് മരിച്ചത്
കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാറിലെ ഹോട്ടലിലെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. കാക്കനാട് സ്വദേശി ജിനി ജോസഫ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: വയനാട് തിരുനെല്ലിയിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊന്നു
ഇന്ന് രാത്രിയോടെയാണ് സംഭവം. ജിനി ജോസഫ് ഹോട്ടലിലെ അഞ്ചാം നിലയിൽ നിന്നും വീണ് മരിക്കുകയായിരുന്നു. മൂന്നാർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.