ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്
കോഴിക്കോട് പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളെ കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഫൈസൽ അൻവർ (36), ഹിമാൻ അലി (18 ) എന്നിവരാണ് പിടിയിലായത്. പീഡനശ്രമത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഈ മാസം 28ന് ചാലപ്പുറത്താണ് കേസിന് ആസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വൈകീട്ട് ഏഴ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. വലിച്ചിഴച്ചു കൊണ്ടുപോയ പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ALSO READ: കണ്ണൂർ പായത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട് കസബ സ്റ്റേഷനിലാണ് കുട്ടിയുടെ മാതാപിതാക്കൾ ഇത് സംബന്ധിച്ച് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഒരാളുടെ ചെരുപ്പും കണ്ടെത്തിയതോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. ആ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ബീഹാർ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ പിടികൂടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വിദഗ്ദ പരിശോധനയ്ക്ക് വിധേയരാക്കി.