fbwpx
യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 19 May, 2025 09:00 AM

മൂത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഡോക്ടറെ കണ്ടപ്പോഴാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്

WORLD


യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന് ഗുരുതരായ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കിയത്. കാന്‍സര്‍ അസ്ഥികളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

മൂത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഡോക്ടറെ കണ്ടപ്പോഴാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. ചികിത്സ നടത്തി വരികയാണെന്നും ഓഫീസ് അറിയിച്ചു.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുമ്പോള്‍ അത് സാധാരണ എല്ലുകളിലേക്കും പടരാറുണ്ട്. എന്നാല്‍ കാന്‍സര്‍ പടര്‍ന്നുകഴിഞ്ഞാല്‍ സാധാരണ പോലെയല്ല. അത് ചികിത്സിച്ച് ഭേദമാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.


ALSO READ: പലസ്തീനില്‍ വെടിനിര്‍ത്തലിന് പകരം ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത് എന്തുകൊണ്ട്?


പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധാരണ അളക്കുന്നത് അതിന്റെ ഗ്ലീസണ്‍ സ്‌കോര്‍ വെച്ചാണ്. ഒന്നുമുതല്‍ പത്ത് വരെയാണ് ഗ്ലീസണ്‍ സ്‌കോര്‍ അളക്കുന്നത്. ബൈഡന് ഗ്ലീസണ്‍ സ്‌കോര്‍ 9 ആണെന്നും ഇത് ഗുരുതരമായ സാഹചര്യത്തെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ജോ ബൈഡന്റെ അസുഖ വിവരം അറിഞ്ഞതില്‍ താനും ഭര്‍ത്താവും അതീവ ദുഃഖിതരാണെന്ന് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എക്‌സില്‍ കുറിച്ചു. ഈ വെല്ലുവിളിയെ അദ്ദേഹം സര്‍വ ശക്തിയുമെടുത്ത് അഭിമുഖീകരിക്കുമെന്ന് അറിയാമെന്നും കമല ഹാരിസ് കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബൈഡന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി രംഗത്തെത്തി. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലാണ് ട്രംപ് എഴുതിയത്.

KERALA
"വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി"; വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് എം.വി. ഗോവിന്ദൻ
Also Read
user
Share This

Popular

KERALA
NATIONAL
കോഴിക്കോട്ടെ വസ്ത്ര ഗോഡൗണിലെ തീപിടിത്തം; കേസെടുത്ത് കസബ പൊലീസ്