fbwpx
കോഴിക്കോട് വൻ തീപിടിത്തം; തീ പടർന്നത് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ, പ്രദേശത്ത് കനത്ത പുക
logo

ന്യൂസ് ഡെസ്ക്

Last Updated : 18 May, 2025 10:56 PM

ആളപായമില്ലെന്ന് പ്രാഥമിക വിവരം.

KERALA


കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം. അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം തുടരുന്നു. ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  തുണിക്കടയിലാണ് തീപടർന്നിരിക്കുന്നത്. സമീപത്ത് മറ്റ് തുണിക്കടകൾ ഉള്ളത് ആശങ്ക ഉയർത്തുകയാണ്. പ്രദേശത്താകെ കനത്ത പുക ഉയർന്നിരിക്കുകയാണ്. പുക ഉയർന്നപ്പോഴേക്കും സമീപത്തു നിന്ന് ആളുകളെ മാറ്റി. സംഭവ സ്ഥലത്ത് കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.


ബസ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ബസ്സുകൾ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മുകളിലെ നില പൂർണ്ണമായും കത്തി നശിച്ചു. മുകൾ നിലയിൽ നിന്നും പൊട്ടിത്തെറി ശബ്ദങ്ങൾ കേൾക്കുന്നതായും സംഭവസ്ഥലത്തുള്ളവർ അറിയിച്ചു. അതിനിടെ കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് കൂടി തീപടർന്നതോടെ ആശങ്ക ഉയരുകയാണ്.ഗോഡൗൺ പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.


അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചു. നഗരത്തിൽ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ സംഭവ സ്ഥലത്ത് കളക്ടർ, ഐജി എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.


updating...........




Also Read
user
Share This

Popular

KERALA
NATIONAL
ആളിക്കത്തിയത് ആശങ്കയുടെ അഞ്ചുമണിക്കൂറുകൾ; കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു