ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2024ലാണ് കൃത്രിമില്‍ സോംവംശി മെഷീന്‍ ലേര്‍ണിങ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്.
ബെംഗളൂരുവിലെ ആഗാറ തടാകത്തില്‍ യുവാവിന്റെ മൃതദേഹം. 25കാരനായ എഐ മെഷീന്‍ ലേര്‍ണിങ് എന്‍ജിനീയറായ നിഖില്‍ സോംവംശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഒലയുടെ എഐ ചാറ്റ്‌ബോട്ടായ 'കൃത്രി'മിലെ എന്‍ജിനീയറാണ് മരിച്ചനിലയില്‍ കണ്ടെത്തിയ നിഖില്‍ സോംവംശി. കടുത്ത ജോലി സമ്മർദം നേരിടേണ്ടി വന്നതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് റെഡ്ഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഉയരുന്ന ആരോപണം.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2024ലാണ് കൃത്രിമില്‍ സോംവംശി മെഷീന്‍ ലേര്‍ണിങ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാനേജര്‍ രാജ്കിരണ്‍ പനുഗന്ധി കാരണം നിരവധി പേര്‍ കമ്പനയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ നിഖിലിന് ജോലി ഭാരം വര്‍ധിച്ചിരു്‌നനതായി റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ എട്ടിന് മുതല്‍ യുവാവ് തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലീവിനായി മാനേജറെ സമീപിച്ചിരുന്നെന്ന് കമ്പനിയുടെ വക്താവ് സൂചിപ്പിക്കുന്നു. ഏപ്രില്‍ 17ന് ലീവ് വീണ്ടും നീട്ടുകയായിരുന്നു.