അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല.കുറച്ച് ദിവസങ്ങൾക്ക് ശേഷം കൂട് തിരിച്ച് കൊണ്ടുപോവുകയും ചെയ്‌തു.
മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി.റോഡ് മുറിച്ചു കടന്ന് വരുന്ന പുലിയുടെ ദൃശ്യം
നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കൂട് തിരിച്ച് കൊണ്ടുപോവുകയും ചെയ്‌തു.