RRT ഡെപ്യൂട്ടി റേഞ്ചര്‍ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യ സംഘമാണ് ആനകളെ തുരത്തിയത്.
ആറളം ഫാമില്‍ ഒറ്റ ദിവസം കാട്ടിലേക്ക് തുരത്തിയത് 22 ആനകളെ. ബ്ലോക്ക് ആറിലെ ഹെലിപാഡില്‍ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയാണ് തുരത്തിയത്. വട്ടാക്കാട് മേഖലയില്‍ നിന്നും മൂന്ന് കുട്ടിയാനകളെയും ഒരു കൊമ്പനെയുമടക്കം 18 ആനകളെയും തുരത്തി.RR
RRT ഡെപ്യൂട്ടി റേഞ്ചര്‍ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള 25 അംഗ ദൗത്യ സംഘമാണ് ആനകളെ തുരത്തിയത്. ആറളം ഫാമിനകത്ത് ഇനിയും 60 ഓളം ആനകള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവിടെ നിന്നും കൂട്ടം തെറ്റി വരുന്ന ആനകളാണ് പലപ്പോഴും ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.
ദമ്പതികളെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെയാണ് ആനകളെ തുരത്തുന്ന നടപടി വനംവകുപ്പ് ആരംഭിച്ചത്. ഫെബ്രുവരിയിലാണ് കശുവണ്ടി ശേഖരിക്കാന്‍ പോയ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്.