അഞ്ച് കുപ്പി വെള്ളം ചേര്‍ക്കാതെ കുടിച്ചതോടെ കാര്‍ത്തിക്കിന്റെ നില വഷളായി
കൂട്ടുകാരുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം. കര്‍ണാടകയിലാണ് സംഭവം. ഇരുപത്തിയൊന്ന് വയസ്സുള്ള കാര്‍ത്തിക് എന്ന യുവാവാണ് മരിച്ചത്. കൂട്ടുകാരുമായി പതിനായിരം രൂപയ്ക്ക് ബെറ്റ് വെച്ചാണ് യുവാവ് മദ്യം കഴിച്ചത്.
സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി അടക്കം മൂന്ന് പേരോട് കാര്‍ത്തിക് തനിക്ക് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കഴിക്കാന്‍ ആകുമെന്ന് പറഞ്ഞു. അങ്ങനെ ചെയ്താല്‍ പതിനായിരം രൂപ തരുമെന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ ബെറ്റ് വെച്ചു.
Also Read: പെയിൻ്റിൽ കലർത്തുന്ന തിന്നർ കുടിച്ചു; പാലക്കാട് അഞ്ചു വയസുകാരൻ ഗുരുതരാവസ്ഥയിൽ
ഇതോടെ കാര്‍ത്തിക് മദ്യം കുടിച്ച് തീര്‍ക്കുകയായിരുന്നു. അഞ്ച് കുപ്പി വെള്ളം ചേര്‍ക്കാതെ കുടിച്ചതോടെ കാര്‍ത്തിക്കിന്റെ നില വഷളായി. തുടര്‍ന്ന് കോലാര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിലാണ് യുവാവ് മരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കാര്‍ത്തിക് വിവാഹതിനായത്. എട്ട് ദിവസം മുമ്പ് ഒരു കുഞ്ഞും ജനിച്ചിരുന്നു.
Also Read: പെൻഷൻ പണം ചെലവാക്കിയതിൽ വിരോധം; കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് വയോധികൻ
സംഭവത്തില്‍ നംഗലി പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാര്‍ത്തിക്കിന്റെ സുഹൃത്തുക്കളായ സുബ്രമണി, വെങ്കട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.