കേസിൽ പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലുമാണ് പ്രധാന തെളിവുകളായത്
പത്തനംതിട്ടയിൽ 17 വയസുകാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് കുറ്റക്കാരൻ. കടമ്മനിട്ട സ്വദേശി സജിലിനെയാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. കേസിൽ പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലുമാണ് പ്രധാന തെളിവുകളായത്.
2017 ജൂലൈ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശിനി ശാരികയെ അയൽവാസിയും ആൺസുഹൃത്തുമായ സജിൽ കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടിൽ വെച്ചാണ് സജിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ജൂലൈ 22ന് ശാരിക മരണപ്പെടുകയായിരുന്നു.
ALSO READ: "30 ലക്ഷം അഡ്വാൻസ് നൽകിയാൽ കേസ് ഒതുക്കി തീർക്കാം"; ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലിക്കേസിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്!