ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ശേഷം അദ്ദേഹത്തെ ക്ഷണിച്ച് സർക്കാർ തിരുത്തിയെങ്കിലും ഇക്കാര്യം ഉൾപ്പെടെ ഉന്നയിച്ച് പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് തീരുമാനം.
പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും പരിസരവും ശക്തമായ സുരക്ഷയിലാണ്. ഡൽഹിയിൽ നിന്നും എസ്. പി. ജി സംഘം വിഴിഞ്ഞത്തെത്തി കഴിഞ്ഞ ദിവസം സുരക്ഷ വിലയിരുത്തിയിരുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരങ്ങിയ സംഘമാണ് പരിശോധ നടത്തിയത്. പരിശോധന ഇന്നും തുടരും.
സുരക്ഷ സംബന്ധിച്ച ട്രയൽ റണ്ണും ഇന്ന് നടക്കും. തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും തങ്ങുക. ഇവിടെ നിന്നും പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തെത്തും. പോർട്ട് ഓഫീസിനു സമീപവും വേദിയ്ക്കരികിലും ഹെലിപ്പാഡുകൾ സജ്ജമായി. ഉത്ഘാടന ചടങ്ങ് സംബന്ധിക്കുന്ന കാര്യങ്ങൾ വിശദമാക്കാൻ മന്ത്രി വി.എൻ.വാസവൻ ഇന്ന് മാധ്യമങ്ങളെ കാണും.
Also Read; പുലിപ്പല്ല് കേസ്; റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ശേഷം അദ്ദേഹത്തെ ക്ഷണിച്ച് സർക്കാർ തിരുത്തിയെങ്കിലും ഇക്കാര്യം ഉൾപ്പെടെ ഉന്നയിച്ച് പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവും കോൺഗ്രസ് വീണ്ടും ശക്തമാക്കുന്നുണ്ട്.
പ്രതിഷേധത്തിൻ്റെ ഭാഗമായി ഉദ്ഘാടന ദിവസമായ മേയ് രണ്ടിന് ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിനു മുന്നിൽ കോൺഗ്രസ് അഭിവാദ്യം അർപ്പിക്കും. എന്നാൽ ഉത്ഘാടന ചടങ്ങിൽ വി.ഡി.സതീശൻ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.