റെട്രോ കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ആദ്യ സിനിമയാണ്
കാര്‍ത്തിക് സൂബ്ബരാജ് സംവിധാനം ചെയ്ത സൂര്യ നായകനായ ചിത്രമാണ് റെട്രോ. ആദ്യ ദിനം മികച്ച പ്രകടനമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കാഴ്ച്ചവെച്ചതെങ്കിലും രണ്ടാം ദിനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വെള്ളിയാഴ്ച്ച ചിത്രം ഇന്ത്യയില്‍ നിന്ന് 7.5 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. അതില്‍ 7 കോടി തമിഴില്‍ നിന്നും 5 ലക്ഷം തെലുങ്കില്‍ നിന്നുമാണ് കളക്ട് ചെയ്തിരിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.
അതേസമയം ആദ്യ ദിനം ചിത്രം 19.25 കോടിയാണ് ഇന്ത്യയില്‍ നിന്നും കളക്ട് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം ചിത്രം നേടിയത് 32.25 കോടിയായിരുന്നു. അതേ ദിവസം 10 കോടിയാണ് ഓവര്‍ സീസ് കളക്ഷന്‍. മെയ് 1ന് റിലീസ് ചെയ്ത ചിത്രം നാനിയുടെ ഹിറ്റ് 3യുമായാണ് ബോക്‌സ് ഓഫീസില്‍ മത്സരിക്കുന്നത്.
ALSO READ: യൂട്യൂബിലും കുതിച്ച് തുടരും; 'കൊണ്ടാട്ടം സോങ്' ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്
സൂര്യ നായകനായി എത്തിയ കങ്കുവയുടെ ബോക്‌സ് ഓഫീസ് കളക്ഷനും സമാനരീതിയില്‍ ആയിരുന്നു. ചിത്രം ആദ്യ ദിനം 24 കോടിയാണ് കളക്ട് ചെയ്തത്. എന്നാല്‍ രണ്ടാം ദിവസം വെറും 9.5 കോടി മാത്രമെ ചിത്രത്തിന് കളക്ട് ചെയ്യാനായുള്ളൂ.
റെട്രോ കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ആദ്യ സിനിമയാണ്. പൂജ ഹെഗ്‌ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജയറാം, ജോജു ജോര്‍ജ്, പ്രകാശ് രാജ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. 2ഡി എന്റര്‍ട്ടെയിന്‍മെന്റും സ്റ്റോണ്‍ ബെഞ്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.