തോട്ടയ്ക്കാട് സ്വദേശി വി.ടി. രമേശിന്റെ മകൾ ആർ.അഭിദ പാർവതിയാണ് (18) മരിച്ചത്
കോട്ടയത്ത് ഹയർ സെക്കണ്ടറി പരീക്ഷാ വിജയം അറിഞ്ഞതിന് പിന്നാലെ സമ്മാനം വാങ്ങാൻ പോയ വിദ്യാർഥിനി കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് സ്വദേശി വി.ടി. രമേശിന്റെ മകൾ ആർ.അഭിദ പാർവതിയാണ് (18) മരിച്ചത്. അധ്യാപികയായ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് കോട്ടയം കെ.കെ. റോഡിൽ മാർക്കറ്റ് ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.മാർക്കറ്റ് ജംഗ്ഷനിൽ ബസിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ ഇരുവരെയും കാറിടിക്കുകയായിരുന്നു. കളക്ടറേറ്റ് ഭാഗത്തു നിന്നെത്തിയ കാറാണ് ഇരുവരെയും ഇടിച്ചത്.
ALSO READ: വിള്ളൽ തുടർക്കഥയാകുമ്പോൾ! കോഴിക്കോട് ദേശീയപാതയില്‍ പലയിടത്തും വിള്ളല്‍
ഉടൻ തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല. അഭിദയുടെ അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ അധ്യാപിക കെ.ജി നിഷയെ (47) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കോതമംഗലം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ് അഭിദ.