നേരത്തെ ഏപ്രിൽ 20നായിരുന്നു ലിസ്റ്റ് പുറത്തുവിടുമെന്ന് അറിയിച്ചത്. പിന്നീട് 24ലേക്ക് മാറ്റി. എന്നാൽ ഇതുവരെയും അന്തിമ ലിസ്റ്റ് സർക്കാർ പുറത്ത് വിട്ടിട്ടില്ല.
വയനാട് ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടാത്തതിനാൽ ദുരന്ത ബാധിതർ പ്രതിസന്ധിയിൽ.ലിസ്റ്റിൽ പേരില്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെ വീട് സ്വീകരിക്കാനുള്ള അവസരമാണ് ലിസ്റ്റ് വൈകുന്നതിനാൽ നഷ്ടപ്പെടുന്നത്. ഇന്ന് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ അന്തിമ ലിസ്റ്റിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
വയനാട് കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുകയാണ്. വീടുകൾക്കുള്ള നിലമൊരുക്കലും മാതൃക വീട് അടക്കം 9 വീടുകളുടെ നിർമാണവും നടക്കുന്നു. എന്നാൽ ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുമ്പോഴും ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിടാത്തതാണ് ദുരന്ത ബാധിതരെ പ്രതിസന്ധിയിലാക്കുന്നത്. നിലവിൽ പുറത്ത് വന്ന മൂന്ന് ലിസ്റ്റിലുമായി ആകെയുള്ളത് 402 പേരാണ്. ഇതിൽ നൂറിലധികം പേർ സാമ്പത്തിക സഹായത്തിനായി സമ്മതപത്രം നൽകി.
Also Read;മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ സ്റ്റേ നീക്കണം; വനം വകുപ്പ് ഹൈക്കോടതിയിലേക്ക്
430 വീട് നിർമിക്കുമെന്ന സർക്കാർ പ്രഖ്യാപനം നിലനിൽക്കെ കൂടുതൽ പേരെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തുമോ എന്നതാണ് അറിയേണ്ടത്.അതേസമയം ടൗൺഷിപ്പിൽ വീട് ലഭിക്കാത്തവർക്കായി സന്നദ്ധ സംഘടനകൾ വീട് നൽകുന്നുണ്ട്. സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുമോ ഇല്ലയോ എന്നറിഞ്ഞാൽ മാത്രമേ ഇവർക്ക് സന്ധദ്ധ സംഘടനകളുടെ വീട് സ്വീകരിക്കാനും സാധിക്കുകയുള്ളൂ.
നേരത്തെ ഏപ്രിൽ 20നായിരുന്നു ലിസ്റ്റ് പുറത്തുവിടുമെന്ന് അറിയിച്ചത്. പിന്നീട് 24ലേക്ക് മാറ്റി. എന്നാൽ ഇതുവരെയും അന്തിമ ലിസ്റ്റ് സർക്കാർ പുറത്ത് വിട്ടിട്ടില്ല. മൂന്ന് ലിസ്റ്റും പുറത്ത് വന്നതിന് പിന്നാലെ ഒറ്റപ്പെട്ടു പോയതും, നോഗോ സോണിന് സമീപത്തുമുള്ള നൂറോളം കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇന്ന് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ഇതിൽ അന്തിമ ലിസ്റ്റിന് അനുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.