മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ ( 29 ) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവമുണ്ടായത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും ആക്രമണത്തിൽ കുത്തേറ്റിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
ALSO READ: EXCLUSIVE | ചട്ടങ്ങൾ കാറ്റിൽ പറത്തി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ; അനധികൃത അവധിയിലുള്ളത് 1397 പേർ
സുജിന് വയറിനാണ് കുത്തേറ്റത്. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.