fbwpx
ജമ്മു കശ്മീരില്‍ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 04 May, 2025 03:35 PM

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന വാഹന വ്യൂഹത്തിലെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്

NATIONAL

ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. പകല്‍ 11.30 ഓടെയുണ്ടായ അപകടത്തില്‍ അമിത് കുമാര്‍, സുജീത് കുമാര്‍, ബഹദൂര്‍ എന്നിവരാണ് മരിച്ചത്.

സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോവുകയായിരുന്ന വാഹന വ്യൂഹത്തിലെ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.


ALSO READ: 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ചോദ്യം; കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി


ആര്‍മി, പൊലീസ്, എസ്ഡിആര്‍എഫ് എന്നിവര്‍ ചേര്‍ന്ന് അപകടം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.




NATIONAL
പത്താം ക്ലാസ് പരീക്ഷയിൽ തോറ്റു; മകൻ്റെ തോൽവി ആഘോഷമാക്കി മാതാപിതാക്കൾ
Also Read
user
Share This

Popular

KERALA
HOLLYWOOD MOVIE
''വഖഫില്‍ കേന്ദ്രം സമര്‍പ്പിച്ചത് പെരുപ്പിച്ച് കാണിച്ച കണക്ക്, ഇത് തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തത്''; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി സമസ്ത