റേഡിയോ ജോക്കിയും അവതാരകയും ആയി കരിയര്‍ ആരംഭിച്ച നുസ്രത്ത് 2015ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്
പ്രശസ്ത ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ അറസ്റ്റില്‍. ഞായറാഴ്ച്ച രാവിലെ ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് നടിയെ അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡിലേക്ക് പോകവെ വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ പൊലീസ് ഫാരിയയെ വധശ്രമ കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
2024 ജൂലൈയില്‍ ബംഗ്ലാദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് ശേഷം നടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് വതാര സ്‌റ്റേഷനിലെ വൃത്തങ്ങള്‍ അറിയിച്ചതായി പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെക്കുന്നതിന് പകരം നുസ്രത്തിനെ ധാക്ക മെട്രോപൊളിറ്റന്‍ പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ : ഈ അത്ഭുത മനുഷ്യനൊപ്പം ഫോട്ടോയില്‍ ഇടം പങ്കിടാനായതില്‍ സന്തോഷം : വിജയ് സേതുപതി
ഷെയ്ഖ് മുജിബൂര്‍ റഹ്‌മാന്റെ ജീവചരിത്രമായ 'മുജീബ് : ദി മേക്കിംഗ് ഓഫ് എ നാഷന്‍' എന്ന ചിത്രത്തില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹനീനയായി നുസ്രത്ത് വേഷമിട്ടിട്ടുണ്ട്. റേഡിയോ ജോക്കിയും അവതാരകയും ആയി കരിയര്‍ ആരംഭിച്ച നുസ്രത്ത് 2015ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലുമായി നിരവധി പ്രൊജക്ടുകള്‍ ചെയ്തു.