fbwpx
മാസപ്പടി കേസ്: പകർപ്പെടുക്കാൻ കോടതിയില്‍ സൗകര്യമില്ല, വീണാ വിജയന്റെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല
logo

ന്യൂസ് ഡെസ്ക്

Posted : 01 May, 2025 11:44 AM

കാൽ ലക്ഷത്തിലധികം രേഖകളാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്

KERALA


സിഎംആർഎൽ-എക്സാ ലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ വിജയന്റെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല. പകർപ്പ് എടുക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് വിചാരണ കോടതി അറിയിച്ചു. പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും വിചാരണ കോടതി ഇത് നിഷേധിച്ചു.



Also Read: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: ക്ഷണിക്കാത്തതില്‍ അത്ഭുതമില്ലെന്ന് ഷാഫി പറമ്പില്‍; വിളിക്കാൻ കല്യാണമല്ലെന്ന് തോമസ് ഐസക്ക്



കാൽ ലക്ഷത്തിലധികം രേഖകളാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്. പകർപ്പെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റകൃത്യം നടന്നെന്ന അനുമാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. കേസിൽ ഇൻകം ടാക്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും വീണാ വിജയന്റെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.


Also Read: "വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് സർക്കാരിൻ്റെ നിശ്ചയദാർഢ്യം കൊണ്ട്; സമുദ്രയുഗത്തിൻ്റെ ഉദയം കാണാന്‍ ലോകം കാത്തിരിക്കുന്നു"


സിഎംആർഎൽ-എക്സാലോജിക് കേസിലെ വീണാ വിജയന്റെ മൊഴിയിലെ വിവരങ്ങൾ എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന് വീണ മൊഴി നൽകിയെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ വിശദീകരണവുമായി വീണയും രം​ഗത്തെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി എസ്എഫ്ഐഒയ്ക്ക് നൽകിയിട്ടില്ലെന്നും വാർത്താ കുറിപ്പിലൂടെ വീണ പ്രതികരിച്ചു.

KERALA
ജാതി സർവേ: ഇൻഡ്യ മുന്നണിയുടെ ആവശ്യമെന്ന് കുഞ്ഞാലിക്കുട്ടി, വർത്തമാന കാലത്തിൻ്റെ ആവശ്യമെന്ന് വെള്ളാപ്പള്ളി, കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്ന് ഷാഫി പറമ്പിൽ
Also Read
user
Share This

Popular

KERALA
KERALA
സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു, അറസ്റ്റ് കൊണ്ട് അത് ബോധ്യപ്പെട്ടു: വേടന്‍