നടപടി ജമ്മു, ഫിറോസ്പൂർ, ഗുരുദാസ്പൂർ, ഭട്ടിൻഡ, അമൃത്സർ തുടങ്ങിയ ജില്ലകളിലെ ട്രെയിൻ സർവീസുകളെ ബാധിക്കും
ഇന്ത്യ-പാക് സംഘർഷത്തിനിടെ അതിർത്തി മേഖലകളിൽ രാത്രികാല സർവീസുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. നടപടി ജമ്മു, ഫിറോസ്പൂർ, ഗുരുദാസ്പൂർ, ഭട്ടിൻഡ, അമൃത്സർ തുടങ്ങിയ ജില്ലകളിലെ ട്രെയിൻ സർവീസുകളെ ബാധിക്കും. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ട്രെയിൻ സമയം പുനഃക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യ തുടർ ആക്രമണങ്ങൾ നിർത്തിയാല്‍ സൈനിക നടപടി അവസാനിപ്പിക്കാം: പാക് വിദേശകാര്യ മന്ത്രി
ദീർഘദൂര സർവീസുകൾ പകൽ എത്തിച്ചേരുന്ന വിധത്തിൽ ക്രമീകരിക്കും. ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ പകൽ സമയത്തേക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും. സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
അതിർത്തി പ്രദേശങ്ങളിൽ ആറ് പ്രത്യേക ട്രെയിൻ പ്രത്യേക ട്രെയിൻ സർവീസുകളാണ് അനുവദിക്കുക. അമൃത്സർ - ഛപ്ര, ചണ്ഡീഗഡ് - ലഖ്നൗ, ഫിറോസ്പുർ - പാട്ന, ഉദംപുർ - ന്യൂഡൽഹി, ജമ്മു - ന്യൂഡെൽഹി എന്നിവിടങ്ങളിലേക്കാണ് പ്രത്യക സർവീസുകൾ.