fbwpx
'പരിമിതികളെ ദൃഢനിശ്ചയം കൊണ്ട് മറികടന്ന സാക്ഷരതാ പ്രവർത്തക'; പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 04 May, 2025 11:10 AM

സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ച് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു

KERALA


സാമൂഹിക - സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു. 59 വയസായിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങൾ പരിഗണിച്ച് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.


ALSO READ: കൈക്കൂലിക്ക് പേര് 'സ്‌കീം'; ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന പണം വാങ്ങിയിരുന്നത് ഇടനിലക്കാരന്‍ മുഖേനയെന്ന് മൊഴി


തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായ റാബിയ 1966 ഫെബ്രുവരി 25നാണ് ജനിച്ചത്. പതിനാലാം വയസിൽ പോളിയോ ബാധിച്ച് റാബിയയുടെ അരയ്ക്ക് താഴെ തളർന്നതോടെ വീൽ ചെയറിൻ്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള ജീവിതം. ഇതിന് പുറമെ കാൻസറും ബാധിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് റാബിയ വിദ്യാഭ്യാസ, സാമൂഹ്യരംഗത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. വിപ്ലവകരമായ തൻ്റെ ജീവിതത്തിലൂടെ റാബിയ നടത്തിയ പോരാട്ടം ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു.


പ്രീ ഡിഗ്രി കാലത്തിന് ശേഷം വീട്ടിൽ സാക്ഷരതാ ക്ലാസ് തുടങ്ങിയ റാബിയ നിരക്ഷരരായ നിരവധി പേർക്ക് വീൽ ചെയറിലിരുന്ന് അക്ഷരം പകർന്ന് നൽകി. തൻ്റെ പരിമിതികളൊന്നും സ്വപ്നം കാണാൻ തടസമല്ലെന്ന് തെളിയിക്കുന്നതായിരുന്നു റാബിയയുടെ ജീവിതം.


ALSO READ: പൂരം കലക്കല്‍: സ്ഥലത്തുണ്ടായിട്ടും എഡിജിപി ഫോണ്‍ എടുത്തില്ലെന്ന് കെ. രാജന്റെ മൊഴി; മുമ്പ് പറഞ്ഞ കാര്യം തന്നെയാണെന്ന് മന്ത്രി


2014ൽ സംസ്ഥാന സർക്കാറിന്റെ വനിതാരത്‌നം അവാർഡ് നേടി. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്വപ്നങ്ങൾക്ക് ചിറകുണ്ട്, റാബിയയുടെ ആത്മകഥയാണ്.

NATIONAL
1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ചോദ്യം; കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
Also Read
user
Share This

Popular

KERALA
KERALA
വേടന്‍ ഇടുക്കിയിലേക്ക്; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന ചടങ്ങില്‍ പാടും