fbwpx
എറണാകുളം കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി; സ്ഥാപനം അടച്ചുപൂട്ടി കോർപറേഷൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 May, 2025 11:39 AM

വന്ദേഭാരത് എക്‌സ്പ്രസിൽ വിതരണം ചെയ്യാനുള്ള ഭക്ഷണമാണ് പിടികൂടിയത്

KERALA

എറണാകുളം കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് എക്‌സ്പ്രസിൽ  വിതരണം ചെയ്യാനുള്ള ഭക്ഷണമാണ് പിടികൂടിയത്. സമാന പരാതികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും സ്ഥാപനം അടച്ച് പൂട്ടാൻ തീരുമാനമായെന്നും ഫുഡ് ഇൻസ്പെക്ടർ പറഞ്ഞു.

ഇന്നലെ രാത്രിയോടെ പൊതുജനങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഫുഡ് ഇൻസ്പെക്ടർ ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രദേശത്ത് കനത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെയായിരുന്നു നാട്ടുകാർ പരാതി നൽകിയത്. സ്ഥാപനത്തിന്റെ മാലിന്യം അടുത്തുള്ള തോടുകളിലേക്കാണ് ഒഴുക്കുന്നതെന്നും സഹിക്കാൻ കഴിയാത്ത ഗന്ധമാണെന്നും കോർപ്പറേഷൻ കൗൺസിലർ പറഞ്ഞു.

ALSO READ: "മോഹൻലാൽ തുടരും"; താരത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ; പിന്നാലെ ലേഖനം മുക്കി ഓർഗനൈസർ


റെയിൽവേ സ്റ്റേഷനുകളിലേക്കാണ് ഈ ഭക്ഷണം എത്തിക്കാറെന്ന് കരാർ ഡ്രൈവർ ഉദയകുമാർ പറയുന്നു. ഒരു ദിവസം ആറ് തവണ ഇവിടെ നിന്നും ഭക്ഷണം കൊണ്ടുപോകാറുണ്ട്. കോർപ്പറേൻ്റെ നിർദേശങ്ങൾ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതോടെ സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനമായി.


KERALA
പത്തനംതിട്ട ബിവറേജസ് ഗോഡൗണിലെ തീപിടിത്തം: "45,000 പെട്ടി മദ്യം കത്തിനശിച്ചു",10 കോടിയുടെ നഷ്ടമെന്ന് ബെവ്‌കോ സിഎംഡി
Also Read
user
Share This

Popular

NATIONAL
KERALA
പാക് പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം; അട്ടാരി അതിർത്തിയിൽ വെച്ച് പൂർണം കുമാറിനെ കൈമാറി