fbwpx
കോതമംഗലം കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 08 May, 2025 08:04 PM

കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടിലേക്ക് റേഷൻ വാങ്ങി തിരികെ വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വെച്ചാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ ഗോപി അകപ്പെട്ടത്.

KERALA


കോതമംഗലം കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടിലേക്ക് റേഷൻ വാങ്ങി തിരികെ വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വെച്ചാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ ഗോപി അകപ്പെട്ടത്.



ഇതിൽ ഒരു കാട്ടാന ഗോപിയുടെ നേരെ തിരിയുകയും തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയുമായിരുന്നു. വലതു കൈയുടെ തള്ളവിരലിന് മുറിവേറ്റു. കൂടാതെ ഷോൾഡറിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. ഗോപിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം കൂടുതൽ പരിശോധനകൾക്കായി കളമശേരിയിലേക്ക് കൊണ്ടുപോയി.


ALSO READ: മലപ്പുറം വഴിക്കടവിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

NATIONAL
വീണ്ടും പാക് ആക്രമണം; യുദ്ധ വിമാനങ്ങളും ഡ്രോണുകളും വെടിവെച്ചിട്ട് ഇന്ത്യ
Also Read
user
Share This

Popular

NATIONAL
NATIONAL
പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി? ഇസ്ലാമാബാദ് അടക്കം വിവിധ ഇടങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി സൂചന