സഖറിയാസ് മോർ അപ്രേമിനെതിരെ കടുത്ത നടപടി എടുത്തേ മതിയാകു എന്ന് സുനഹദോസ് സെക്രട്ടറി യൂഹാനോൻ മോർ മിലിത്തിയൂസ് മെത്രാ പൊലീത്ത പറയുന്നു.
വിവാദ പ്രസംഗത്തിന്റെ പേരിൽ അടൂർ - കടനാട് ഭദ്രാസനാധിപൻ ഡോ. സഖറിയ മോർ അപ്രേം മെത്രാപൊലീത്തയെ പുറത്താക്കാനൊരുങ്ങി ഓർത്തഡോക്സ് സഭ. മോർ. അപ്രേമിനെതിരെ നടപടി ആവശ്യപ്പെട്ട് സൂനഹദോസ് സെകട്ടറി തന്നെ കാതോലിക്ക ബാവക്ക് നൽകിയ പരാതി ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇതിനിടെ മോർ അപ്രേം മറ്റാരു മലങ്കര സഭയിൽ ചേരാൻ ഒരുങ്ങുകയാണ്.
സഭ നേതൃത്വം പള്ളി പിടുത്തക്കാരെന്ന വിവാദ പരാമർശം നടത്തിയ സംഭവത്തിലാണ് ഓർത്തഡോക്‌സ് സഭ മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേമിനെതിരെ നടപടിക്ക് ഓർത്തഡോക്സ് സഭ ഒരുങ്ങുന്നത്. സൂനഹദോസ് സെക്രട്ടറി യൂഹാനോൻ മോർ മിലിത്തിയൂസാണ് അപ്രേം മെത്രാപൊലീത്തക്കെതിരെ പരാതി നൽകിയത്. ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിത്വീയൻ കാതോലിക്ക ബാവക്ക് പരാതി കൈമാറി.
സഖറിയാസ് മോർ അപ്രേം മെത്രാപൊലീത്തക്ക് എതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കാതോലിക്ക ബാവക്ക് പരാതി നൽകിയത് സാധാരണ വിശ്വാസിയോ, ഏതെങ്കിലും ഒരു മെത്രാപോലിത്തയോ അല്ല. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാൻ സിനഡിന്റെ സെക്രട്ടറിയാണ്. സഖറിയാസ് മോർ അപ്രേമിനെതിരെ കടുത്ത നടപടി എടുത്തേ മതിയാകു എന്ന് സുനഹദോസ് സെക്രട്ടറി യൂഹാനോൻ മോർ മിലിത്തിയൂസ് മെത്രാപൊലീത്ത പറയുന്നു.
1974 ൽ അന്നത്ത കാതോലിക്ക മാത്യൂസ് പ്രഥമൻ കോട്ടയം കോടതിയിൽ കൊടുത്ത കേസുമുതൽ, നാളിതു വരെയുള്ള കാതോലിക്കമാരും, മെത്രാന്മാരും, സഭാ വിശ്വാസികളും അനുഭവിച്ച കഷ്ടപാടുകൾ സഖറിയാസ് മോർ അപ്രേം തള്ളി പറയുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സഭാനേതൃത്വം അറിയാതെ ഇത്തരത്തിൽ ഒരു കത്ത് സുന്നഹദോസ് സെക്രട്ടറിയുടെ ചുമതലയിലുള്ള ഒരാൾ അയക്കില്ലന്നതും ഉറപ്പാണ്.23
23ന് ചേരുന്ന സഭാ സിനഡിൽ അപ്രേം മെത്രാപൊലിത്തക്കെതിരെ കടുത്ത നടപടി ആവശ്യപെടാനാണ് മറ്റ് മെത്രാപൊലിത്തമാരോട് നേതൃത്വം നൽകിയ നിർദേശം. ഇതിനിടെ സഖറിയാസ് മോർ അപ്രേം മെത്രാപൊലിത്തയെ തങ്ങളുടെ സഭയിൽ എത്തിക്കാനുള ശ്രമത്തിലാണ് മറ്റാരു മലങ്കര സഭ.