fbwpx
സിനിമയുടെ ആഘോഷത്തിന് സമാപനം; 78-ാമത് കാൻ ചലച്ചിത്രമേള വിജയികളുടെ സമ്പൂർണ പട്ടിക
logo

ന്യൂസ് ഡെസ്ക്

Posted : 25 May, 2025 12:39 PM

പ്രശസ്ത നോർവീജിയൻ സംവിധായകൻ ജോക്കിം ട്രയറിന്റെ ഫാമിലി ഡ്രാമ 'സെന്റിമെന്റൽ വാല്യൂ' വിനാണ് ഗ്രാൻഡ് പ്രീ പുരസ്കാരം

MOVIE


ലോകോത്തര സിനിമകളെയും വിമത സ്വരങ്ങളെയും ആഘോഷിച്ചുകൊണ്ട് 78-ാമത് കാൻ ചലച്ചിത്രമേളയ്ക്ക് ​ഗംഭീരമായ സമാപനം. പത്തു ദിവസങ്ങൾ നീണ്ട മേള പ്രശസ്ത സംവിധായകരുടെയും പുതിയ പ്രതിഭകളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. 'ദി സിക്സ് ബില്യൺ ഡോളർ മാൻ' എന്ന ഡോക്യുമെന്‍ററിയുടെ ഭാഗമായി ഫെസ്റ്റിവലിൽ പങ്കെടുത്ത വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയുടെ ടീ ഷർട്ടിലും രാഷ്ട്രീയം നിറഞ്ഞിരുന്നു. ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ചായിരുന്നു അസാഞ്ചെയുടെ റെഡ് കാർപ്പറ്റ് ഫോട്ടോ ഷൂട്ട്. വിഖ്യാത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റിന്' പാം ഡി ഓർ നൽകുക കൂടി ചെയ്തോടെ കാൻ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ് നൽകിയത്.



പ്രശസ്ത നോർവീജിയൻ സംവിധായകൻ ജോക്കിം ട്രയറിന്റെ ഫാമിലി ഡ്രാമ 'സെന്റിമെന്റൽ വാല്യൂ' വിനാണ് ഗ്രാൻഡ് പ്രീ പുരസ്കാരം. മേളയിലെ മൂന്നാമത്തെ ഉന്നത ബഹുമതിയായ ജൂറി പ്രൈസ്, ഒലിവർ ലാക്‌സിന്റെ 'സിറാത്തും', മഷാ ഷിലിൻസ്‌കിയുടെ 'സൗണ്ട് ഓഫ് ഫാലിംഗും' പങ്കിട്ടു.


Also Read: VIDEO | ക്ഷമിക്കൂ, ഈ ശബ്ദം സെന്‍‌സറിങ്ങിന് വഴങ്ങില്ല! ജാഫർ പനാഹിയുടെ സിനിമകളും പ്രതിരോധവും


'ദി സീക്രട്ട് ഏജന്റ്' എന്ന പൊളിറ്റിക്കൽ ഡ്രാമയിലൂടെ ബ്രസീലിന്റെ ക്ലെബർ മെൻഡോൻസ ഫിൽഹോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. സിനിമയിലെ അഭിനയത്തിന് വാഗ്നർ മൗറയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. "ദി ലിറ്റിൽ സിസ്റ്റർ" എന്ന ചിത്രത്തിലെ അഭിനയത്തിന് നാദിയ മെല്ലിറ്റി മികച്ച നടിക്കുള്ള പുരസ്കാരം നേടി.

ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷെ ആയിരുന്നു ജൂറി അധ്യക്ഷ. യുഎസ് അഭിനേതാക്കളായ ഹാലെ ബെറി, ജെറമി സ്ട്രോംഗ്, ഇറ്റാലിയൻ താരം ആൽബ റോഹ്‌വാച്ചർ, ഫ്രഞ്ച്-മൊറോക്കൻ എഴുത്തുകാരി ലീല സ്ലിമാനി, സംവിധായകരായ ഡിയൂഡോ ഹമാഡി, ഹോംഗ് സാങ്-സൂ, പായൽ കപാഡിയ, കാർലോസ് റെയ്ഗദാസ് എന്നിവരായിരുന്നു മറ്റ് പാനൽ അം​ഗങ്ങൾ.



‌Also Read: "നമ്മൾ എന്ത് ചെയ്യണമെന്ന് പറയാൻ ആർക്കും അവകാശമില്ല"; ഇറാനിയന്‍ സംവിധായകന്‍ ജാഫർ പനാഹിക്ക് പാം ഡി ഓർ


കാന്‍ 2025 വിജയികളുടെ പൂർണ പട്ടിക:


പാം ഡി' ഓർ: ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്, ജാഫർ പനാഹി

ഗ്രാൻഡ് പ്രിക്സ്: സെന്റിമെന്റൽ വാല്യൂ, ജോക്കിം ട്രയർ

സംവിധായകൻ: ക്ലെബർ മെൻഡോൺക ഫിൽഹോ (ദി സീക്രട്ട് ഏജന്റ്)

നടൻ: വാഗ്നർ മൗറ, (ദി സീക്രട്ട് ഏജന്റ്)

നടി: നാദിയ മെല്ലിറ്റി, (ലിറ്റിൽ സിസ്റ്റർ)

ജൂറി പ്രൈസ്: TIE - സിറാത്ത് (ഒലിവിയർ ലാക്‌സ്), സൗണ്ട് ഓഫ് ഫാലിംഗ്, (മഷാ ഷിലിൻസ്കി)

സ്പെഷ്യൽ അവാർഡ് (പ്രിക്സ് സ്പെഷ്യൽ): റസറക്ഷൻ, (ബി ഗാൻ)

തിരക്കഥ: ജീൻ-പിയറി, ലൂക്ക് ഡാർഡെൻ, (യംഗ് മദേഴ്‌സ്)


മറ്റ് പുരസ്കാരങ്ങള്‍:


ക്യാമറ ഡി'ഓർ: ദി പ്രസിഡൻറ്സ് കേക്ക് (ഹസൻ ഹാഡി)

ക്യാമറ ഡി'ഓർ പ്രത്യേക പരാമർശം: മൈ ഫാദേഴ്‌സ് ഷാഡോ (അകിനോല ഡേവീസ് ജൂനിയർ)

ഷോർട്ട് ഫിലിം പാം ഡി'ഓർ: ഐ ആം ഗ്ലാഡ് യു ആർ ഡെഡ് നൗ (തൗഫീക്ക് ബർഹോം)

ഷോർട്ട് ഫിലിം പ്രത്യേക പരാമർശം: അലി (അദ്നാൻ അൽ രാജീവ്)

ഗോൾഡൻ ഐ ഡോക്യുമെന്ററി സമ്മാനം: ഇമാഗോ (ഡെനി ഔമർ പിറ്റ്സേവ്)

ഗോൾഡൻ ഐ പ്രത്യേക ജൂറി സമ്മാനം: ദി സിക്സ് ബില്യൺ ഡോളർ മാൻ (യൂജിൻ ജാരെക്കി)

ക്വീർ പാം: ലിറ്റിൽ സിസ്റ്റർ (ഹാഫ്സിയ ഹീർസി)

പാം ഡോഗ്: പാണ്ട,  (ദി ലവ് ദാറ്റ് റിമെയിൻസ്)


ഫിപ്രെസ്സി അവാർഡ് (മത്സരം): ദി സീക്രട്ട് ഏജന്റ് (ക്ലെബർ മെൻഡോൺക ഫിൽഹോ)

ഫിപ്രെസ്സി അവാർഡ് (അൺ സെർട്ടെയ്ൻ റിഗാർഡ്): ഉർച്ചിൻ (ഹാരിസ് ഡിക്കിൻസൺ)

ഫിപ്രെസ്സി അവാർഡ് (സമാന്തര വിഭാഗങ്ങൾ): ഡാൻഡെലിയോൺസ് ഒഡീസി (മൊമോക്കോ സെറ്റോ യുഎൻ സെർട്ടെയ്ൻ റിഗാർഡ് അൺ)


അണ്‍ സെർട്ടെയ്ൻ റിഗാർഡ്


അണ്‍ സെർട്ടെയ്ൻ റിഗാർഡ് അവാർഡ്: ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ (ഡീഗോ സെസ്പെഡെസ്)

 ജൂറി പ്രൈസ്: എ പോയറ്റ് (സൈമൺ മേസ സോട്ടോ)

മികച്ച സംവിധായകന്‍: ടാർസാൻ ആന്‍ഡ് അറബ് നാസർ (വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ)

പെർഫോർമന്‍സ് അവാർഡുകൾ: ക്ലിയോ ദിയറ (ഐ ഒൺലി റെസ്റ്റ് ഇൻ ദി സ്റ്റോം); ഫ്രാങ്ക് ഡില്ലെയ്ൻ (ഉർച്ചിൻ)

മികച്ച തിരക്കഥ: ഹാരി ലൈറ്റ്ടൺ (പില്യൺ)

പ്രത്യേക പരാമർശം: നോറ  (തൗഫിക് അൽസൈദി)


ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ്


യൂറോപ്പ സിനിമാസ് ലേബൽ: വൈൽഡ് ഫോക്സസ് (വലേരി കാർനോയ്)

സൊസൈറ്റി ഓഫ് ഡ്രമാറ്റിക് ഓതേഴ്‌സ് ആൻഡ് കമ്പോസേഴ്‌സ് പ്രൈസ്: വൈൽഡ് ഫോക്സസ് (വലേരി കാർനോയ്)

ഓഡിയൻസ് ചോയ്‌സ് അവാർഡ്: ദി പ്രസിഡൻറ്സ് കേക്ക് (ഹസൻ ഹാഡി)


ക്രിട്ടിക്‌സിന്റെ വീക്ക്


ഗ്രാൻഡ് പ്രൈസ്: എ യൂസ്ഫുൾ ഗോസ്റ്റ് (റാച്ചപൂം ബൂൺബഞ്ചചോക്ക്)

ഫ്രഞ്ച് ടച്ച് പ്രൈസ്: ഇമാഗോ (ഡെനി ഔമർ പിറ്റ്‌സേവ്)

വിതരണത്തിനുള്ള ഗാൻ ഫൗണ്ടേഷൻ അവാർഡ്: ലെ പാക്റ്റ് (ലെഫ്റ്റ്-ഹാൻഡഡ് ഗേൾ)

ലൂയിസ് റോഡെറർ ഫൗണ്ടേഷൻ റൈസിംഗ് സ്റ്റാർ അവാർഡ്: തിയോഡോർ പെല്ലെറിൻ (നിനോ)

ലീറ്റ്സ് സിനി ഡിസ്കവറി പ്രൈസ് (ഷോർട്ട് ഫിലിം):  എൽ'മിന  (റാൻഡ മറൂഫി)

സൊസൈറ്റി ഓഫ് ഡ്രമാറ്റിക് ഓതേഴ്‌സ് ആൻഡ് കമ്പോസേഴ്‌സ് പ്രൈസ്: ഗില്ലെർമോ ഗാലോ, വിക്ടർ അലോൺസോ-ബെർബെൽ  (സ്ലീപ്‌ലെസ് സിറ്റി)

കനാൽ+ ഷോർട്ട് ഫിലിം അവാർഡ്: എറോജെനിസിസ് (സാൻഡ്ര പോപെസ്കു)

KERALA
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ജയിലില്‍ ജീവനൊടുക്കാൻ ശ്രമിച്ചു; തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം നിലച്ചു
Also Read
user
Share This

Popular

KERALA
KERALA
കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്ക്