സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിയിൽ പ്രാഥമിക ആലോചനകൾ നടക്കുന്നുണ്ടെന്നും എൽഡിഎഫുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരിൽ ഇടതു മുന്നണി പ്രചാരണം തുടങ്ങിയെന്ന് സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ എ. വിജയരാഘവൻ. സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിയിൽ പ്രാഥമിക ആലോചനകൾ നടക്കുന്നുണ്ട്. എൽഡിഎഫുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു.
"നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയസാധ്യതയും കൂടി പരിഗണിച്ചാവും സ്ഥാനാർഥി നിർണയമുണ്ടാവുക. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതു മുന്നണിക്ക് അനുകൂലമാണ്. ഇടതു മുന്നണിയെ തകർക്കാൻ എല്ലാ വലതു മുന്നണിയും ഒന്നിച്ച് പ്രതിലോമ പ്രവർത്തനം നടത്തുകയാണ്," വിജയരാഘവൻ പറഞ്ഞു.
"യുഡിഎഫിൻ്റെ അവകാശവാദങ്ങൾ ഫലം വരുമ്പോൾ പൊളിയും. തെരഞ്ഞെടുപ്പിൽ പി.വി. അൻവർ ഫാക്ടർ ഇല്ല, വ്യക്തിക്കല്ല വോട്ട്. മാധ്യമങ്ങളിലെ പിന്തുണയല്ല സ്ഥാനാർഥിയുടെ മാനദണ്ഡം. ഇടതു മുന്നണിക്ക് നല്ല വിജയപ്രതീക്ഷയുണ്ട്," എ. വിജയരാഘവൻ വ്യക്തമാക്കി.