ഹൈക്കോടതിയുടെ വിമർശനം അതീവ ഗൗരവതരമാണ്. റിപ്പോർട്ട് മുഴുവനായും പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സർക്കാരാണ് ഭരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ മറച്ചുവെച്ച് ആരെയൊക്കെയോ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയുടെ വിമർശനം അതീവ ഗൗരവതരമാണ്. റിപ്പോർട്ട് മുഴുവനായും പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുകയാണ്. എഡിജിപിയെ മാറ്റാതിരിക്കുന്നതിൻ്റെ പിന്നിൽ വലിയ രഹസ്യങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: തുടർനടപടിക്കുള്ള നിയമപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന് എ.കെ. ബാലൻ
ബിജെപി പ്രധാന സംഘടനയാണെന്ന് നാളെ എം.വി ഗോവിന്ദനും പറയും. എന്നാൽ കോൺഗ്രസിന്റെ ഒരു ഒരു മുതിർന്ന എംപിയും പാർട്ടി വിട്ടു പോകില്ല. ബിജെപി മുങ്ങുന്ന കപ്പൽ ആണ്. യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള ബിജെപി-എൽഡിഎഫ് തമ്മിലുള്ള അന്തർധാര സജീവമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലൻ. സ്വകാര്യത ഉറപ്പുവരുത്തി തുടർനടപടികളിലേക്ക് പോകുന്നതിനുള്ള നിയമപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരിക്കുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു.