മലബാറിലെ ലാറ്റിൻ സഭയുടെ മാതൃ രൂപതയായ കോഴിക്കോട് അതിരൂപത നിറഞ്ഞ ആഘോഷത്തോടെയാണ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ സ്വീകരിച്ചത്.
കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി ഡോക്ടർ വർഗീസ് ചക്കാലക്കൽ സ്ഥാനമേറ്റു. കോഴിക്കോട് സെൻ്റ്. ജോസഫ് ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇന്ത്യയുടെ അപ്പോസ്തലിക് ന്യൂൺഷോ കാർമികത്വം വഹിച്ചു. ചടങ്ങുകളിൽ വിവിധ രൂപത ബിഷപ്പുമാരും മത രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും പങ്കെടുത്തു.
മലബാറിലെ ലാറ്റിൻ സഭയുടെ മാതൃ രൂപതയായ കോഴിക്കോട് അതിരൂപത നിറഞ്ഞ ആഘോഷത്തോടെയാണ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ സ്വീകരിച്ചത്. ഏപ്രിൽ 12നാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. കോഴിക്കോട് സെൻ്റ് ജോസഫ് ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂൺഷോ ലിയോ പോൾഡോ ജിറല്ലി ജിറെല്ലി മുഖ്യ കാർമികത്വം വഹിച്ചു.
100 വർഷത്തിലേറെ പാരമ്പര്യമുള്ള കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചായിരുന്നു മാർപാപ്പയുടെ അപ്പോസ്തോലിക് നിയമനം, 3 ഭാഷയിൽ വായിച്ചു. ശേഷം ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ വിശ്വാസ പ്രഖ്യാപനം നടത്തി, ആർച്ച് ബിഷപ്പായി പ്രതിജ്ഞ ചെയ്തു. ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്ന കണ്ണൂർ, സുൽത്താൻപേട്ട് എന്നീ രൂപതകളെ സാമന്ത രൂപതകളായി നൽകിയാണ് കോഴിക്കോട് അതിരൂപത സ്ഥാപിച്ചിട്ടുള്ളത്.
സ്ഥാനാരോഹിതായ ആർച്ച് ബിഷപ്പിനെ വിവിധ രൂപതകളിൽ നിന്നുള്ള മെത്രാൻമാർ ആലിംഗനം ചെയ്യുകയും വൈദികരും സന്യസ്തരും വിശ്വാസികളും മുദ്ര മോതിരം മുത്തുകയും ചെയ്തു. തുടർന്ന് നടത്തിയ ദിവ്യബലിക്കു ആർച്ച് ബിഷപ്പ് നേതൃത്വം നൽകി. കെസിബിസി ചെയർമാൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് ബാവാ വചനപ്രഘോഷണം നടത്തി. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കാനും ആശംസകൾ അറിയിക്കുന്നത്തിനുമായി വിവിധ രാഷ്ട്രിയ സാമുദായിക നേതാകൻമാരും വിശ്വസിക്കളുമാണ് കോഴിക്കോട് എത്തിയത്.