സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയമസഭയിൽ അടക്കം വലിയ ചർച്ചയാകുമ്പോഴാണ് ഇത്തരത്തിൽ കണക്കുകൾ മറച്ചുവെയ്ക്കുന്നത്
പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുമ്പോഴും പനി കണക്ക് പുറത്ത് വിടാതെ ആരോഗ്യ വകുപ്പ്. കഴിഞ്ഞ നാല് ദിവസമായി കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ജൂൺ 30 നാണ് അവസാനമായി കണക്കുകൾ പ്രസിദ്ധീകരിച്ചത്.
ആരോഗ്യ വകുപ്പിൻ്റെ പകർച്ചവ്യാധി വിവരങ്ങൾ നൽകുന്ന വെബ്സൈറ്റിലാണ് സാധാരണയായി എല്ലാ ദിവസവും കണക്കുകൾ പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ 4 ദിവസമായി കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ജൂൺ മുപ്പതാം തീയതിയാണ് അവസാനമായി കണക്കുകൾ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി എന്നിവ വർധിച്ചിരുന്നു. ജൂലൈയിൽ രോഗ വ്യാപനം കൂടാനുള്ള സാധ്യതയും ഏറെയാണ്. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയമസഭയിൽ അടക്കം വലിയ ചർച്ചയാകുമ്പോഴാണ് ഇത്തരത്തിൽ കണക്കുകൾ മറച്ചുവെയ്ക്കുന്നത്. മഴ ശക്തമാവുമ്പോൾ പകർച്ചവ്യാധികളുടെ വ്യാപനവും വർധിക്കും. പ്രതിരോധന പ്രവർത്തനങ്ങൾ ശക്തമാക്കിയില്ലെങ്കിൽ രോഗ വ്യാപനം ചെറുക്കാനാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.