പയ്യടി മേത്തൽ കണ്ണൻ ചിന്നൻ പാലത്തിനു സമീപം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കെ.എം. കോയയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിൽ കോയക്ക് 11000 രൂപ നഷ്ടമായി
കോഴിക്കോട് പൊലീസെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയതായി പരാതി. പയ്യടി മേത്തൽ കണ്ണൻ ചിന്നൻ പാലത്തിന് സമീപം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കെ.എം. കോയയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിൽ കോയക്ക് 11000 രൂപ നഷ്ടമായി.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കോയയിൽ നിന്നും പണം തട്ടിയത്. ബൈക്കിൽ എത്തിയ 40 വയസ് പ്രായം തോന്നിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയത്. സ്റ്റേഷൻ കോമ്പൗണ്ടിലെ നാളികേരം വിൽക്കാനുണ്ട് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പൊലീസ് അന്വേഷണം ആരംഭിച്ചു.