വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിപിച്ചത്.
പി.വി. അൻവർ
മാസപ്പടി കേസിൽ വീണ വിജയനെതിരെ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പി.വി. അൻവർ എംഎൽഎ. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിപ്പിച്ചത്. ഇനി ചിലപ്പോ എഡിജിപിയെ സസ്‌പെന്റ് ചെയ്തേക്കാം. അതും നാടകത്തിന്റെ ഭാഗമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും പി.വി. അൻവർ ആരോപിച്ചു.
ALSO READ:'എസ്എഫ്ഐഒ വീണയുടെ മൊഴിയെടുത്തത് ആരോപണം ഗുരുതരമായതിനാല്‍': എം.എം. ഹസൻ
ഇത്രയും കാലം എസ്എഫ്ഐഒ എവിടെയായിരുന്നു. മൊഴി എടുത്താൽ എല്ലാമായോയെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക്, പാർട്ടിക്ക് വേറെ പണിയൊന്നുമില്ലലോ എന്ന് അൻവർ പരിഹസിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം നടന്നുവരികയാണ്. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച്ച എസ്എഫ്ഐഒ വീണയുടെ മൊഴിയെടുത്തിരുന്നു. അന്വേഷണം തടയാൻ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ആ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ആണ് ഇപ്പോഴുള്ള നടപടി.